തിരുവനന്തപുരം: സംസ്ഥാനത്തു ലഹരിമാഫിയക്ക് അഴിഞ്ഞാടാൻ സർക്കാർ സഹായമൊരുക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
സിപിഎമ്മിന്റെ ഉന്നത നേതാക്കളുമായി ബന്ധമുള്ളയാളാണു നഗരസഭ കൗണ്‍സിലറും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ ഷാനവാസ്. ഇയാൾ ക്വട്ടേഷൻ - ലഹരിമാഫിയകളുടെ തലവനാണ്.
മന്ത്രി സജി ചെറിയാന്റെ അടുത്ത ആളായ ഷാനവാസ് സ്വന്തം വാഹനത്തിൽ ലഹരിവസ്തുക്കൾ കടത്തിയിട്ടും മൂന്നു ദിവസം കഴിഞ്ഞ ശേഷമാണു പേരിനെങ്കിലും ചോദ്യം ചെയ്യാൻ പോലീസ് തയാറായതെന്നും സുരേന്ദ്രൻ ആരോപിച്ചു.
ലഹരിമാഫിയയ്ക്ക് അഴിഞ്ഞാടാൻ സർക്കാർ സഹായം: കെ.സുരേന്ദ്രൻ
12:30 AM Jan 12, 2023 | Deepika.com