കോ​ഴി​ക്കോ​ട്ട് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു

11:31 PM Jan 11, 2023 | Deepika.com
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. ചാ​ത്ത​മം​ഗ​ല​ത്തെ ഒ​രു കോ​ഴി ഫാ​മി​ലാ​ണ് പ​ക്ഷി​പ​നി സ്ഥി​രീ​ക​രി​ച്ച​ത്. തീ​വ്ര​വ്യാ​പ​ന ശേ​ഷി​യു​ള്ള എ​ച്ച്5​എ​ൻ1 വ​ക​ഭേ​ദ​മാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. 1800 കോ​ഴി​ക​ള്‍ ച​ത്തു.

ക​ഴി​ഞ്ഞ​ദി​വ​സം തി​രു​വ​ന​ന്ത​പു​രം അ​ഴൂ​രി​ല്‍ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. അ​ഴൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പ​ക്ഷി​പ്പ​നി ബാ​ധി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ലെ കോ​ഴി, താ​റാ​വ്, മ​റ്റു വ​ള​ര്‍​ത്തു പ​ക്ഷി​ക​ള്‍ എ​ന്നി​വ​യെ പൂ​ര്‍​ണ​മാ​യി ദ​യാ​വ​ധം ന​ട​ത്തി.