മ​ദ്യ​വും ര​ണ്ടാ​യി​രം രൂ​പ​യും കൈ​ക്കൂ​ലി; ഗ്രേ​ഡ് എ​സ്‌​ഐ പി​ടി​യി​ല്‍

10:51 PM Jan 11, 2023 | Deepika.com
കോ​ട്ട​യം: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ട​യി​ല്‍ ഗ്രേ​ഡ് എ​സ്‌​ഐ പി​ടി​യി​ല്‍. ഗാ​ന്ധി​ന​ഗ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്‌​ഐ വി.​എ​ച്ച്. ന​സീ​റി​നെ​യാ​ണ് വി​ജി​ല​ന്‍​സ് ആ​ന്‍​ഡ് ആ​ന്‍റി ക​റ​പ്ഷ​ന്‍ ബ്യൂ​റോ ഇ​ന്ന് രാ​ത്രി​യി​ല്‍ പി​ടി​കൂ​ടി​യ​ത്.

2000 രൂ​പ​യും ഫു​ള്‍ ബോ​ട്ടി​ല്‍ മ​ദ്യ​വു​മാ​ണ് ഇ​യാ​ള്‍ പ​രാ​തി​ക്കാ​ര​നി​ല്‍ നി​ന്നും കൈ​ക്കൂ​ലി​യാ​യി വാ​ങ്ങി​യ​ത്. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഭാ​ഗ​ത്തു​ള്ള കേ​ര​ള ടൂ​റി​സ്റ്റ് ഹോ​മി​ല്‍ വ​ച്ചാ​ണ് ഇ​യാ​ള്‍ കൈ​ക്കൂ​ലി വാ​ങ്ങി​യ​ത്. ഇ​വി​ടെ മു​റി​യെ​ടു​ത്ത​ശേ​ഷം പ​രാ​തി​ക്കാ​ര​നി​ല്‍ നി​ന്നും പ​ണ​വും മ​ദ്യ​ക്കു​പ്പി​യും ഇ​യാ​ള്‍ കൈ​ക്കൂ​ലി​യാ​യി വാ​ങ്ങു​ക​യാ​യി​രു​ന്നു.

പ​രാ​തി​ക്കാ​ര​ന്‍ വി​വ​ര​മ​റി​യി​ച്ച​ത് അ​നു​സ​രി​ച്ച് സ്ഥ​ല​ത്ത് എ​ത്തി​യ വി​ജി​ല​ന്‍​സ് സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​നം വി​ട്ടു​ന​ൽ​കു​ന്ന​തി​നാ​ണ് ന​സീ​ർ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്.