വ​ന്ദേ ഭാ​ര​ത് ട്രെ​യി​നി​ന് നേ​രെ ക​ല്ലേ​റ്

10:45 PM Jan 11, 2023 | Deepika.com
അ​മ​രാ​വ​തി: ആ​ന്ധ്രാ പ്ര​ദേ​ശി​ലെ വി​ശാ​ഖ​പ്പ​ട്ട​ണ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സി​ന് നേ​രെ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ക​ല്ലെ​റി​ഞ്ഞു. ജ​നു​വ​രി 19-ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന സെ​ക്ക​ന്ദ​രാ​ബാ​ദ് - വി​ശാ​ഖ​പ്പ​ട്ട​ണം റൂ​ട്ടി​ൽ സർവീസ് നടത്തേണ്ട ട്രെ​യി​നി​ന് നേ​രെ​യാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്.

ഇ​ന്ന് വൈ​കി​ട്ട് 6:30-നാ​ണ് ട്രെ​യി​നി​ന് നേ​രെ ക​ല്ലേ​റു​ണ്ടാ​യ​ത്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി വി​ശാ​ഖ​പ്പ​ട്ട​ണം സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​നി​ന്‍റെ ര​ണ്ട് ചി​ല്ലു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

വ​ന്ദേ ഭാ​ര​ത് ട്രെ​യി​നു​ക​ൾ​ക്ക് നേ​രെ ക​ല്ലേ​റു​ണ്ടാ​കു​ന്ന​ത് സ്ഥി​രം സം​ഭ​വ​മാ​കു​ക​യാ​ണ്. ജ​നു​വ​രി 3, 4 തീ​യ​തി​ക​ളി​ൽ പ​ശ്ചി​മ ബം​ഗാ​ളി​ലെ ട്രെ​യി​നു​ക​ൾ​ക്ക് നേ​രെ ക​ല്ലേ​റ് ന​ട​ന്നി​രു​ന്നു.