പ്ര​വീ​ൺ റാ​ണ​യെ തൃ​ശൂ​രി​ലെ​ത്തി​ച്ചു; ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ൽ ചോ​ദ്യം ചെ​യ്യു​ന്നു

10:42 PM Jan 11, 2023 | Deepika.com
കൊ​ച്ചി: സേ​ഫ് ആ​ന്‍​ഡ് സ്ട്രോം​ഗ് നി​ക്ഷേ​പ ക​മ്പ​നി വ​ഴി കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​വീ​ണ്‍ റാ​ണ​യെ തൃ​ശൂ​രി​ലെ​ത്തി​ച്ചു. പൊ​ള്ളാ​ച്ചി​യി​ൽ​നി​ന്നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ജ​നു​വ​രി ആ​റ് മു​ത​ൽ ഒ​ളി​വി​ലാ​യി​രു​ന്നു റാ​ണ.

തൃ​ശൂ​രി​ലെ​ത്തി​ച്ച പ്ര​വീ​ൺ റാ​ണ​യെ ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ൽ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. വ്യാ​ഴാ​ഴ്ച ഇ​ദ്ദേ​ഹ​ത്തെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

നി​ക്ഷേ​പ ത​ട്ടി​പ്പി​ല്‍ റാ​ണ​യ്ക്കെ​തി​രെ 18 കേ​സു​ക​ളാ​ണ് തൃ​ശൂ​ര്‍ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. 48 ശ​ത​മാ​നം വ​രെ പ​ലി​ശ വാ​ഗ്ദാ​നം ചെ​യ്താ​യി​രു​ന്നു ഇ​യാ​ള്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. പ​ല​രി​ല്‍ നി​ന്നും ഒ​രു​ല​ക്ഷം മു​ത​ല്‍ 20 ല​ക്ഷം രൂ​പ വ​രെ ഇ​യാ​ള്‍ ത​ട്ടി​യെ​ടു​ത്തി​ട്ടു​ള്ള​താ​യാ​ണ് പ​രാ​തി​ക​ള്‍.