33 ത​ട​വു​കാ​രെ കൂ​ടി വി​ട്ട​യ​യ്ക്കാ​ൻ മ​ന്ത്രി​സ​ഭാ ശി​പാ​ർ​ശ

10:42 PM Jan 11, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കൊ​ല​പാ​ത​ക ശ്ര​മം, മോ​ഷ​ണം, അ​ടി​പി​ടി, വീ​ടു​ക​യ​റി അ​തി​ക്ര​മം അ​ട​ക്ക​മു​ള്ള കേ​സു​ക​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട 33 പ്ര​തി​ക​ളെ കൂ​ടി ശി​ക്ഷാ കാ​ല​യ​ള​വി​ൽ ഇ​ള​വു ന​ൽ​കി വി​ട്ട​യ​യ്ക്കാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം ഗ​വ​ർ​ണ​റോ​ടു ശി​പാ​ർ​ശ ചെ​യ്തു.

വി​വി​ധ ക്രി​മി​ന​ൽ കേ​സു​ക​ളി​ലാ​യി ഏ​ഴു വ​ർ​ഷ​ത്തി​ൽ താ​ഴെ ശി​ക്ഷ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നു വി​വി​ധ സെ​ൻ​ട്ര​ൽ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന 33 പ്ര​തി​ക​ളെ ശി​ക്ഷാ കാ​ല​യ​ള​വി​ൽ ആ​റു മാ​സം വ​രെ ഇ​ള​വു ന​ൽ​കി വി​ട്ട​യ​യ്ക്കാ​നാ​ണു ശി​പാ​ർ​ശ.

സ്വാ​ത​ന്ത്ര്യ​ദി​നം, റി​പ്പ​ബ്ലി​ക് ദി​നം, പു​ന​രേ​കീ​ക​ര​ണ ദി​നം തു​ട​ങ്ങി​യ വി​ശേ​ഷ അ​വ​സ​ര​ങ്ങ​ളി​ൽ ത​ട​വു​കാ​ർ​ക്കു ശി​ക്ഷാ ഇ​ള​വ് അ​നു​വ​ദി​ച്ചു വി​ട്ട​യ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണു വീ​ണ്ടും ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം.