പ​ച്ച​മു​ട്ട പ​ടി​ക്ക് പു​റ​ത്ത്; മ​യ​ണൈ​സ് ഇ​നി വെ​ജി​റ്റേ​റി​യ​ൻ

07:59 PM Jan 11, 2023 | Deepika.com
കൊ​ച്ചി: അ​റേ​ബ്യ​ൻ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ​ക്കൊ​പ്പം വി​ള​ന്പു​ന്ന മ​യ​ണൈ​സി​ന്‍റെ പാ​ച​ക​ക്കൂ​ട്ടി​ൽ മാ​റ്റം വ​രു​ത്താ​നൊ​രു​ങ്ങി സം​സ്ഥാ​ന​ത്തെ ബേ​ക്ക​റി ഉ​ട​മ​ക​ളു​ടെ കൂ​ട്ടാ​യ്മ. പ​ച്ച​മു​ട്ട ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന മ​യ​ണൈ​സ് ഒ​ഴി​വാ​ക്കാ​നും വെ​ജി​റ്റേ​റി​യ​ൻ മ​യ​ണൈ​സ് ല​ഭ്യ​മാ​ക്കാ​നും സം​ഘ​ട​ന തീ​രു​മാ​ന​മെ​ടു​ത്തു.

സം​സ്ഥാ​ന​ത്ത് തു​ട​ർ​ച്ച​യാ​യി ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റു​ള്ള മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​ന​ട​പ​ടി. ശ​രി​യാ​യ താ​പ​നി​ല​യി​ൽ സൂ​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ ബാ​ക്ടീ​രി​യ​ൽ പ്ര​വ​ർ​ത്ത​നം മൂ​ലം മ​യ​ണൈ​സി​ൽ വി​ഷാംശം ക​ല​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് പു​തി​യ തീ​രു​മാ​നം.

അ​ൽ​ഫാം, കു​ഴി​മ​ന്തി എ​ന്നി​വ​യ്ക്കൊ​പ്പം വി​ത​ര​ണം ചെ​യ്യു​ന്ന ജ​ന​പ്രി​യ കൂ​ട്ട്‌​വി​ഭ​വ​മാ​ണ് മ​യ​ണൈ​സ്. വി​നാ​ഗി​രി​യും മു​ട്ട​യു​ടെ വെ​ള്ള​യും ചേ​ർ​ത്താ​ണ് ഇ​ത് നി​ർ​മി​ക്കു​ന്ന​ത്.