സാ​റി​നെ ഗെ​റ്റ്ഔ​ട്ട് അ​ടി​ച്ച് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ; ഇ​നി "ടീ​ച്ച​ർ' മാ​ത്രം

07:19 PM Jan 11, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ജെ​ൻ​ഡ​ർ വ്യ​ത്യാ​സ​ങ്ങ​ളി​ല്ലാ​തെ അ​ധ്യാ​പ​ക​രെ "ടീ​ച്ച​ർ' എ​ന്നു അ​ഭി​സം​ബോ​ധ​ന ചെ​യ്യ​ണ​മെ​ന്ന് ഉ​ത്ത​ര​വ് ന​ൽ​കി ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ഈ ​നി​ർ​ദേ​ശം സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും ന​ൽ​കാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്ക് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി.

"അ​ധ്യാ​പ​ക​രെ ആ​ദ​ര​സൂ​ച​ക​മാ​യി അ​ഭി​സം​ബോ​ധ​ന ചെ​യ്യു​വാ​ൻ ക​ഴി​യു​ന്ന അ​നു​യോ​ജ്യ​മാ​യ പ​ദം ടീ​ച്ച​റാ​ണ്. ന​വ​സ​മൂ​ഹ നി​ർ​മി​തി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​വ​രും ന​ന്മ​യു​ള്ള ലോ​ക​ത്തെ സൃ​ഷ്ടി​ക്കു​ന്ന​വ​രു​മാ​ണ് ടീ​ച്ച​ർ​മാ​ർ. അ​തി​നാ​ൽ സ​ർ, മാ​ഡം തു​ട​ങ്ങി​യ ഒ​രു പ​ദ​വും ടീ​ച്ച​ർ പ​ദ​ത്തി​നോ അ​തി​ന്‍റെ സ​ങ്ക​ൽ​പ്പ​ത്തി​നോ തു​ല്യ​മാ​കു​ന്നി​ല്ല. ടീ​ച്ച​ർ എ​ന്ന പ​ദം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ തു​ല്യ​ത നി​ല​നി​ർ​ത്താ​നും, കു​ട്ടി​ക​ളോ​ടു​ള്ള അ​ടു​പ്പം കൂ​ട്ടാ​നും സ്‌​നേ​ഹാ​ർ​ദ്ര​മാ​യ ഒ​രു സു​ര​ക്ഷി​ത​ത്വം കു​ട്ടി​ക​ൾ​ക്ക് അ​നു​ഭ​വി​ക്കാ​നും ക​ഴി​യും.'- ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.