ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ബോം​ബ് ഭീ​ഷ​ണി; വ്യാ​ജ സ​ന്ദേ​ശ​മ​യ​ച്ച​യാ​ൾ പി​ടി​യി​ൽ

07:07 PM Jan 11, 2023 | Deepika.com
ക​ണ്ണൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ബോം​ബ് വ​ച്ചെ​ന്നു വ്യാ​ജ സ​ന്ദേ​ശ​മ​യ​ച്ച പ്ര​തി പി​ടി​യി​ലാ​യി. നാ​ലു​വ​യ​ൽ സ്വ​ദേ​ശി റി​യാ​സി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ദ്യ​ല​ഹ​രി​യി​ലാ​ണ് പ്ര​തി വ്യാ​ജ സ​ന്ദേ​ശ​മ​യ​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ​യാ​ണ് ക​ണ്ണൂ​ർ റെ​യി​ൽ​വേ പോ​ലീ​സി​ന്‍റെ ജി​ല്ലാ ക​ൺ​ട്രോ​ൾ റൂ​മി​ലേ​ക്ക് സ​ന്ദേ​ശം വ​ന്ന​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു അ​ജ്ഞാ​ത ഫോ​ൺ കോ​ൾ സ​ന്ദേ​ശം.

പി​ന്നാ​ലെ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സും ബോം​ബ് സ്ക്വാ​ഡും സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി. എ​ന്നാ​ൽ സം​ശ​യ​ക​ര​മാ​യ​തൊ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.