ബ​ഷീ​റി​നെ വി​ശ്വ​വി​ഖ്യാ​ത​നാ​ക്കി​യ ആ​ർ.​ഇ. ആ​ഷ​ർ അ​ന്ത​രി​ച്ചു

06:45 PM Jan 11, 2023 | Deepika.com
ല​ണ്ട​ൻ: മ​ല​യാ​ണ്മ​യു​ടെ പ്ര​യോ​ഗ​ങ്ങ​ളെ ലോ​ക​സാ​ഹി​ത്യ​ത്തി​ന് വി​വ​ർ​ത്ത​ന​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ത്തി​യ വി​ഖ്യാ​ത ഭാ​ഷാ​പ​ണ്ഡി​ത​ൻ ആ​ർ.​ഇ. ആ​ഷ​ർ(96) അ​ന്ത​രി​ച്ചു. സ്കോ​ട്‌​ല​ൻ​ഡി​ലെ എ​ഡി​ൻ​ബ​ർ​ഗി​ൽ വ​ച്ചാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്.

ദ്രാ​വി​ഡ ഭാ​ഷ​ക​ളെ​ക്കു​റി​ച്ചു​ള്ള അ​ക്കാ​ദ​മി​ക പ​ഠ​ന​ത്തി​നാ​യി ഇ​ന്ത്യ​യി​ലെ​ത്തി​യ ആ​ഷ​ർ, ത​മി​ഴ് പ​ഠ​ന​ത്തി​ന് ശേ​ഷം മ​ല​യാ​ള​സാ​ഹി​ത്യ​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച​തോ​ടെ ബേ​പ്പൂ​ർ സു​ൽ​ത്താ​ന്‍റെ നൊ​സി​ൽ ചാ​ലി​ച്ച ക​ഥ​ക​ളും ത​ക​ഴി വ​ര‌​ച്ചി​ട്ട കു​ട്ട​നാ​ട​ൻ ഭൂ​മി​ക​യും ആ​ഗോ​ള​പ്ര​ശ​സ്ത​മാ​യി.

ന്‍റ​പ്പൂ​പ്പു​ക്കാ​രോ​നാ​ണ്ടാ​ർ​ന്നു, പാ​ത്തു​മ്മ​യു​ടെ ആ​ട്, തോ​ട്ടി​യു​ടെ മ​ക​ൻ, ബാല്യകാലസഖി, സൂ​ഫി പ​റ​ഞ്ഞ ക​ഥ തു​ട​ങ്ങി​യ കൃ​തി​ക​ൾ ആ​ഷ​റാ​ണ് ഇം​ഗ്ലീ​ഷി​ലേ​ക്ക് പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ​ത്. പ്രാ​ദേ​ശി​ക ഭാ​ഷാ​പ്ര​യോ​ഗ​ങ്ങ​ളെ പാ​ശ്ചാ​ത്യ​ലോ​ക​ത്തി​ന് പ​രി​ച​യ​മു​ള്ള രീ​തി​യി​ൽ അ​വ​ത​രി​പ്പി​ക്കു​മ്പോ​ഴും മൂ​ല​കൃ​തി​യു​ടെ ത​നി​മ നി​ല​നി​ർ​ത്താ​ൻ ആ​ഷ​റി​ന് സാ​ധി​ച്ചു​വെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

ബ​ഷീ​ർ, ‌എം​ടി അ​ട​ക്ക​മു​ള്ള മ​ല​യാ​ള​ത്തി​ന്‍റെ പ്ര​ശ്സ​ത ക​ഥാ​കാ​ര​ന്മാ​രു​മാ​യി സൗ​ഹൃ​ദം സൂ​ക്ഷി​ച്ചി​രു​ന്ന ആ​ഷ​ർ ഇ​വ​രു​ടെ വീ​ടു​ക​ളി​ലെ നി​ത്യ​സ​ന്ദ​ർ​ശ​ക​നാ​യി​രു​ന്നു. ത​ന്‍റെ കൃ​തി വി​വ​ർ​ത്ത​നം ചെ​യ്യാ​നെ​ത്തി വീ​ട്ടി​ലെ ഭ​ക്ഷ​ണം ക​ഴി​ക്ക​വേ നാ​ട​ൻ മു​ള​കി​ന്‍റെ എ​രി​വ് സ​ഹി​ക്കാ​ൻ പ​റ്റാ​തെ വി​ഷ​മി​ക്കു​ന്ന ആ​ഷ​റി​നെ​പ്പ​റ്റി ബ​ഷീ​ർ ആ​ത്മ​ക​ഥാം​ശ​മു​ള്ള ര​ച​ന​യി​ൽ പ​റ​ഞ്ഞ​ത് സാ​ഹി​ത്യ​പ്രേ​മി​ക​ൾ എ​ക്കാ​ല​വും ഓ​ർ​മി​ക്കും.