മ​ല​പ്പു​റ​ത്ത് സ്കൂ​ൾ ബ​സ് മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

05:51 PM Jan 11, 2023 | Deepika.com
മ​ല​പ്പു​റം: പു​ളി​ക്ക​ലി​ൽ സ്കൂ​ൾ ബ​സ് ബൈ​ക്കി​ന് മു​ക​ളി​ലേ​ക്ക് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. നോ​വ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി ഹ​യ ഫാ​ത്തി​മ ആ​ണ് മ​രി​ച്ച​ത്. ബ​സി​ലു​ണ്ടാ​യി​രു​ന്ന 16 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഹ​യ പ​ഠി​ക്കു​ന്ന സ്കൂ​ളി​ന്‍റെ ബ​സ് ആ​ന്തി​യൂ​ർ​ക്കു​ന്ന് മേ​ഖ​ല​യി​ൽ വ​ച്ച് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി മ​റി​ഞ്ഞാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. നി​ല​തെ​റ്റി​യെ​ത്തി​യ ബ​സ് സ​മീ​പ​ത്തു​ള്ള വീ​ടി​ന്‍റെ മ​തി​ലി​ലി​ടി​ച്ച് ഹ​യ​യും മു​ത്ത​ച്ഛ​നും സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ന് മു​ക​ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

ബ​സി​ലു​ണ്ടാ​യി​രു​ന്ന നാ​ൽ​പ​തോ​ളം കു​ട്ടി​ക​ളെ പ്ര​ദേ​ശ​വാ​സി​ക​ൾ ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.