അഗര്‍ത്തല: ത്രിപുര തെരഞ്ഞെടുപ്പ് നിര്‍ണായകമാണെന്നും മതേതര കക്ഷികള്‍ ഒന്നിക്കണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയെ തോല്‍പ്പിക്കുകയാണ് മുഖ്യമെന്നും യെച്ചൂരി പറഞ്ഞു.
സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. ബിജെപിക്കെതിരെ മതേതര കക്ഷികള്‍ ഒന്നിക്കണമെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസിലെയും തീരുമാനം. സിപിഎം നേതൃത്വം ഇതിനുവേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ത്രിപുരയില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്നാണ് സിപിഎം തീരുമാനം. എന്നാല്‍ ബിജെപി വിരുദ്ധ വോട്ട് ഭിന്നിക്കാതിരിക്കാന്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കാനാണ് ത്രിപുര സംസ്ഥാന സമിതി യോഗം തീരുമാനിച്ചത്.
കഴിഞ്ഞ തവണ ബിജെപിയുമായി ഒരുശതമാനം വോട്ടിന്റെ വ്യത്യാസം മാത്രമാണ് സിപിഎമ്മിന് ഉണ്ടായിരുന്നത്. കോണ്‍ഗ്രസിന്റെയും തിപ്ര മോത്ത പാര്‍ട്ടിയുടെയും പിന്തുണ ഉണ്ടെങ്കില്‍ ഇത്തവണ ഭരണം നേടാമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവച്ചാല്‍ തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ കൂട്ടായ്മ ഉണ്ടാകായേക്കുമെന്നാണ് സൂചന.
60 സീറ്റാണ് ത്രിപുര നിയമസഭയിലുള്ളത്. 2018 ല്‍ ബിജെപിക്ക് 35 സീറ്റും സിപിഎമ്മിന് 16 സീറ്റും ലഭിച്ചു. 59 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 58 സീറ്റിലും കെട്ടിവച്ച പണം നഷ്ടമായിരുന്നു.
ത്രിപുര തെരഞ്ഞെടുപ്പ് നിര്‍ണായകം; മതേതര കക്ഷികള്‍ ഒന്നിക്കണമെന്ന് യെച്ചൂരി
01:35 PM Jan 11, 2023 | Deepika.com