യ​ഥാ​ർ​ഥ ശി​വ​സേ​ന ത​ർ​ക്കം; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വാ​ദം കേ​ൾ​ക്കും

11:03 AM Jan 11, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ആ​രാ​ണ് യ​ഥാ​ർ​ഥ ശി​വ​സേ​ന​യെ​ന്ന ഉ​ദ്ധ​വ് താ​ക്ക​റെ- ഏ​ക​നാ​ഥ് ഷി​ൻ​ഡെ ത​ർ​ക്ക​ത്തി​ൽ ഇ​ട​പ്പെ​ട​ലു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. പാ​ർ​ട്ടി​യു​ടെ ചി​ഹ്ന​വും, പേ​രും സം​ബ​ന്ധി​ച്ച ഇ​രു​വി​ഭാ​ഗ​ത്തി​ന്‍റെ​യും വാ​ദം ജ​നു​വ​രി 17ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ കേ​ൾ​ക്കും.

നേ​ര​ത്തെ, ശി​വ​സേ​ന​യെന്ന പേരും ചി​ഹ്ന​മാ​യ അ​ന്പും വി​ല്ലും ക​മ്മീ​ഷ​ൻ മ​ര​വി​പ്പി​ച്ചി​രു​ന്നു. ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ഇതിൽ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച​തോ​ടെ​യാ​യി​രു​ന്നു ന​ട​പ​ടി.

തു​ട​ർ​ന്ന്, ഇ​രു​പ​ക്ഷ​ത്തി​നും പു​തി​യ പേ​രും ചി​ഹ്ന​വും ക​മ്മീ​ഷ​ൻ അ​നു​വ​ദി​ച്ചി​രു​ന്നു. ഉ​ദ്ധ​വ് പ​ക്ഷ​ത്തി​ന് ശി​വ​സേ​ന ഉ​ദ്ധ​വ് ബാ​ലാ​സാ​ഹേ​ബ് താ​ക്ക​റെ എ​ന്ന പേ​രും ചി​ഹ്ന​മാ​യി തീ​പ്പ​ന്ത​വു​മാ​ണ് ന​ൽ​കി​യ​ത്. ഷി​ൻ​ഡെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ഭാ​ഗ​ത്തി​ന് ബാ​ലാ​സാ​ഹേ​ബ​ഞ്ചി ശി​വ​സേ​ന എ​ന്ന പേ​രും ചി​ഹ്ന​മാ​യി പ​രി​ച​യും വാ​ളു​മാ​ണ് അ​നു​വ​ദി​ച്ച​ത്.