ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ സൈനിക വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് മൂന്ന് ജവാന്മാര് മരിച്ചു. കുപ്വാരയില് നിയന്ത്രണരേഖയ്ക്ക് സമീപമാണ് അപകടം.
ഇന്ന് രാവിലെ നടന്ന പതിവ് പട്രോളിംഗിനിടെയായിരുന്നു അപകടമുണ്ടായത്. മഞ്ഞില്‍ തെന്നി വാഹനം മലയിടുക്കിലേക്ക് മറിയുകയായിരുന്നു. മരിച്ച സൈനികരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സൈനികവാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് ജവാന്മാര് മരിച്ചു
11:27 AM Jan 11, 2023 | Deepika.com