കാ​ങ്കോ​ലി​ലെ പ്ര​തി​ഷേ​ധം; സ​മ​ര​പ​ന്ത​ലി​ന് തീ​യി​ട്ടു

10:41 AM Jan 11, 2023 | Deepika.com
ക​ണ്ണൂ​ര്‍: കാ​ങ്കോ​ലി​ലെ മ​ത്സ്യസം​സ്‌​ക​ര​ണ കേ​ന്ദ്ര​ത്തി​നു മു​ന്നി​ലെ പ്ര​തീ​കാ​ത്മ​ക സ​മ​ര​പ​ന്ത​ല്‍ പൊ​ളി​ച്ചു​കൊ​ണ്ടു​പോ​യി ക​ത്തി​ച്ചു. പ​രി​സ​ര മ​ലി​നീ​ക​ര​ണ​മു​ണ്ടാ​ക്കു​ന്ന സം​രംഭ​ങ്ങ​ള്‍ വി​ക​സ​ന​മെ​ന്ന പേ​രി​ല്‍ അ​ടി​ച്ചേ​ല്‍​പി​ക്കു​ന്ന​തി​നെ​തി​രെ സി​പി​എം ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ല്‍ പാ​ര്‍​ട്ടി അ​ണി​ക​ള്‍ ന​ട​ത്തു​ന്ന സ​മ​ര​ത്തി​നെ​തി​രെ​യാ​ണ് ആ​ക്ര​മ​ണം. ചൊ​വ്വാ​ഴ്ച രാ​ത്രി 10നാ​ണ് സം​ഭ​വം.

പ​ഞ്ചാ​യ​ത്തി​ന്‍റ അ​നു​മ​തി​യോ​ടെ, ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ടാ​ര്‍ മി​ക്‌​സിംഗ് യൂ​ണി​റ്റ്, മ​ത്സ്യസം​സ്‌​ക​ര​ണ കേ​ന്ദ്രം, ലാ​റ്റ​ക്‌​സ് ഉ​ല്‍​പ​ന്ന നി​ര്‍​മാ​ണ കേ​ന്ദ്രം എ​ന്നി​വ തു​ട​ങ്ങി​യ​തി​നെ​തി​രെ​യാ​ണ് സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

സ​മ​ര​നേ​താ​വ് ജോ​ബി പീ​റ്റ​റി​നെ ആ​ല​പ്പ​ട​മ്പ് ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ടി.​വി​ജ​യ​ന്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തിന്‍റെ ഫോ​ണ്‍ സ​ന്ദേ​ശം ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു. ഭീ​ഷ​ണി മു​ഴ​ക്കി​യ​വ​ര്‍ ത​ന്നെ​യാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് സ​മ​ര​ക്കാ​രു​ടെ നി​ഗ​മ​നം.

അ​തേ​സ​മ​യം ജീ​വ​ന് ഭീ​ഷ​ണി​യു​ള്ള​തി​നാ​ല്‍ ഇ​തേ​ക്കു​റി​ച്ച് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ക്കാ​ന്‍ പോ​ലും ഇ​വ​ര്‍ ത​യാ​റാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.