പിടി സെവനെ പിടിക്കാന്‍ ദൗത്യസംഘം ബുധനാഴ്ച പാലക്കാട്ട്

09:10 AM Jan 11, 2023 | Deepika.com
പാലക്കാട്: ധോണിയിലെ പിടി സെവന്‍ എന്ന കാട്ടാനയെ പിടികൂടുന്നതിനായുളള ദൗത്യസംഘം ഇന്ന് പാലക്കാട്ടെത്തും. ബുധനാഴ്ച വൈകീട്ടോടെ വയനാട്ടില്‍ നിന്ന് പാലക്കാട് എത്തുന്ന സംഘം ആനക്കൂടിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കും.

അടുത്തസംഘം കൂടി എത്തിയ ശേഷമാകും മയക്കുവെടിവയ്ക്കുന്ന നടപടിയിലേക്ക് കടക്കുക. വയനാടിനെ ആശങ്കയിലാക്കിയ പിഎം2വിനെ പിടികൂടാന്‍ ദൗത്യസംഘം മടങ്ങിയതിനാലാണ് പിടി സെവനെ മയക്കുവെടി വെക്കുന്ന നടപടികള്‍ വൈകിയത്.

അതിനിടെ ചൊവ്വാഴ്ച ജനവാസമേഖലയിലെത്തിയ ആനക്കൂട്ടത്തില്‍ പിടി സെവനും ഉണ്ടായിരുന്നെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.