യു​എ​ഇ​യി​ൽ ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗ പ്ലാ​സ്റ്റി​ക് നി​രോ​ധി​ക്കു​ന്നു

07:12 AM Jan 11, 2023 | Deepika.com
ദു​ബാ​യ്: ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​സ്റ്റി ​ക് ബാ​ഗു​ക​ൾ​ക്ക് സ​മ്പൂ​ർ​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്താ​നൊ​രു​ങ്ങി യു​എ​ഇ. അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി ഒ​ന്നു മു​ത​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് വാ​ർ​ത്ത ഏ​ജ​ൻ​സി "വാം' ​റി​പ്പോ​ർ​ട്ട് ചെ​യ്തു.

പ്ലാ​സ്റ്റി​ക് ഷോ​പ്പിം​ഗ് ബാ​ഗു​ക​ളു​ടെ ഇ​റ​ക്കു​മ​തി, ഉ​ൽ​പാ​ദ​നം, വി​ത​ര​ണം എ​ന്നി​വ​യെ​ല്ലാം നി​രോ​ധി​ക്കും. 2026 ജ​നു​വ​രി ഒ​ന്നു മു​ത​ൽ ക​പ്പു​ക​ൾ, പ്ലേ​റ്റു​ക​ൾ, ക​ട്ട്ല​റി​ക​ൾ, ക​ണ്ടെ​യ്ന​റു​ക​ൾ, ബോ​ക്സു​ക​ൾ തു​ട​ങ്ങി​യ പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ളും രാ​ജ്യ​ത്ത് നി​രോ​ധി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.