എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി കു​ള​ത്തി​ൽ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു

12:10 AM Jan 11, 2023 | Deepika.com
കൊ​ച്ചി: എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി കു​ള​ത്തി​ൽ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. മും​ബൈ സ്വ​ദേ​ശി ഓം​കാ​ർ(23) ആ​ണ് മ​രി​ച്ച​ത്. നെ​ടു​മ്പാ​ശേ​രി എ​യ​ർ വ​ർ​ക്സ് ഇ​ന്ത്യ​യി​ലെ എ​യ​ർ​ക്രാ​ഫ്റ്റിം​ഗ് എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യാ​ണ് ഓം​കാ​ർ.

കൂ​ട്ടു​കാ​ർ​ക്കൊ​പ്പം നെ​ടു​മ്പാ​ശേ​രി മേ​യ്ക്കാ​ട് കൊ​ങ്ങോ​ത്ര ഭാ​ഗ​ത്തെ എ​ര​യ​റ്റം​കു​ള​ത്തി​ൽ കു​ളി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ഓം​കാ​ർ. കു​ള​ത്തി​ൽ നീ​ന്തു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞ് ഓം​കാ​ർ വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു.

ക​ര​യി​ലു​ള്ള കൂ​ട്ടു​കാ​ർ അ​പ​ക​ടം ക​ണ്ട് ഒ​ച്ച​വെ​ച്ച​തോ​ടെ നാ​ട്ടു​കാ​രെ​ത്തി തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. പി​ന്നീ​ട് അ​ങ്ക​മാ​ലി അ​ഗ്നി​ര​ക്ഷ സേ​ന​യെ​ത്തി ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം തെ​ര​ച്ചി​ൽ ന​ട​ത്തി​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.