മ​ലേ​ഷ്യ ഓ​പ്പ​ണ്‍: സൈ​ന, ശ്രീ​കാ​ന്ത് പു​റ​ത്ത്

10:48 PM Jan 10, 2023 | Deepika.com
ക്വ​ലാ​ലം​പു​ർ: മ​ലേ​ഷ്യ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ന്‍റെ ആ​ദ്യ​റൗ​ണ്ടിൽ ​ഇ​ന്ത്യ​യു​ടെ സൈ​ന നെ​ഹ്‌വാ​ളും കി​ഡം​ബി ശ്രീ​കാ​ന്തും പു​റ​ത്ത്. പു​രു​ഷ സിം​ഗി​ൾ​സി​ൽ ജാ​പ്പ​നീ​സ് താ​രം കെ​ന്‍റ നി​ഷി​മോ​ട്ടോ​യോ​ട് നേ​രി​ട്ടു​ള്ള ഗെ​യി​മി​നാ​ണ് ശ്രീ​കാ​ന്ത് തോ​റ്റ​ത്. 42 മി​നി​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ 21-19, 21-14ന് ​ജാ​പ്പ​നീ​സ് താ​രം ജ​യം സ്വ​ന്ത​മാ​ക്കി.

വ​നി​താ സിം​ഗി​ൾ​സി​ൽ ചൈ​ന​യു​ടെ ഹാ​ൻ യൂ​വി​നോ​ട് മൂ​ന്ന് ഗെ​യിം നീ​ണ്ട പോ​രാ​ട്ട​ത്തി​ലാ​ണ് സൈ​ന തോ​ൽ​വി സ​മ്മ​തി​ച്ച​ത്. സ്കോ​ർ: 12-21, 21-17, 15-21. വ​നി​താ ഡ​ബി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ ട്രീ​സ ജോ​ളി-​ഗാ​യ​ത്രി ഗോ​പീ​ച​ന്ദ് സ​ഖ്യം ര​ണ്ടാം റൗ​ണ്ടിൽ കടന്നു. 21-19, 21-14​ന് ഹോ​ങ്കോം​ഗ് സ​ഖ്യ​ത്തെ​യാ​ണ് ട്രീ​സ-​ഗാ​യ​ത്രി കൂ​ട്ടു​കെ​ട്ട് ത​ക​ർ​ത്ത​ത്.