പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ ഒ​രു​മി​പ്പി​ക്കു​ന്ന​ത് വെ​ല്ലു​വി​ളി: സീ​താ​റാം യെ​ച്ചൂ​രി

09:14 PM Jan 10, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​ക്ക് എ​തി​രെ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ ഒ​രു​മി​പ്പി​ച്ചു നി​ർ​ത്തു​ക​യെ​ന്ന​ത് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ൾ പ്ര​ധാ​ന എ​തി​രാ​ളി​യാ​യി കാ​ണു​ന്ന​ത് കോ​ണ്‍​ഗ്ര​സി​നെ​യാ​ണ്. ഈ ​സാ​ച​ര്യ​ത്തി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന് ഒ​രു പൊ​തു പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ർ​ത്ഥി എ​ന്ന​ത് സാ​ധ്യ​മ​ല്ലെ​ന്നും യെ​ച്ചൂ​രി പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ന് സ്വാ​ധീ​നം ന​ഷ്ട​പ്പെ​ടു​ക​യാ​ണ്. ക​ഴി​ഞ്ഞ ര​ണ്ട് പൊ​തു തി​ര​ഞ്ഞെ​ടു​പ്പി​ലും കോ​ണ്‍​ഗ്ര​സി​ന് ര​ണ്ട ക്കം ​പി​ന്നി​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. സീ​റ്റു​ക​ളു​ടെ എ​ണ്ണ​മാ​ണ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ വി​ല​പേ​ശ​ൽ ശ​ക്തി വ​ർ​ധി​പ്പി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ൾ​ക്ക് മു​ന്നി​ൽ നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ളു​ണ്ട്. കൂ​ടു​ത​ൽ സീ​റ്റ് നേ​ടു​ക എ​ന്ന​ത് ഇ​ത്ത​രം പാ​ർ​ട്ടി​ക​ൾ​ക്ക് മു​ന്നി​ലെ വെ​ല്ലു​വി​ളി​ക​ളാ​ണ്. തി​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷ​മു​ള്ള സ​ഖ്യ ച​ർ​ച്ച​ക​ൾ മു​ന്നോ​ട്ട് കൊ​ണ്ടു പോ​കാ​ൻ കോ​ണ്‍​ഗ്ര​സ് കൂ​ടു​ത​ൽ സീ​റ്റി​ൽ വി​ജ​യം ക​ണ്ടെ​ത്തേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ലു​ണ്ടെ ന്നും ​യെ​ച്ചൂ​രി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.