ക​ന്ന​ഡ സാ​ഹി​ത്യ​കാ​രി സാ​റ അ​ബൂ​ബ​ക്ക​ര്‍ അ​ന്ത​രി​ച്ചു

09:03 PM Jan 10, 2023 | Deepika.com
മം​ഗ​ളൂ​രു: പ്ര​ശ​സ്ത ക​ന്ന​ഡ സാ​ഹി​ത്യ​കാ​രി​യും വി​വ​ര്‍​ത്ത​ക​യും കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​നി​യു​മാ​യ സാ​റ അ​ബൂ​ബ​ക്ക​ര്‍ (86) അ​ന്ത​രി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു മ​ര​ണം.

ക​ന്ന​ട ഭാ​ഷ​യി​ലെ ആ​ദ്യ മു​സ്‌​ലിം എ​ഴു​ത്തു​കാ​രി​യും മെ​ട്രി​ക്കു​ലേ​ഷ​ന്‍ പ​രീ​ക്ഷ പാ​സാ​യ ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ആ​ദ്യ മു​സ്‌​ലിം സ്ത്രീ​യു​മാ​ണ്. കാ​സ​ര്‍​ഗോ​ട്ടെ​യും ക​ര്‍​ണാ​ട​ക​യി​ലെ​യും മു​സ്‌​ലിം സ്ത്രീ​ക​ളു​ടെ ദൈ​ന്യ​ത പ്ര​മേ​യ​മാ​ക്കി​യ ആ​ദ്യ നോ​വ​ലാ​യ "ച​ന്ദ്ര​ഗി​രി തീ​റ​ദ​ല്ലി' (ച​ന്ദ്ര​ഗി​രി​യു​ടെ തീ​ര​ത്ത്) പ്ര​ശ​സ്തി​യോ​ടൊ​പ്പം വി​വാ​ദ​ങ്ങ​ളു​മു​ണ്ടാ​ക്കി.

ക​ദ​ന വി​റാ​മ, സ​ഹ​നാ എ​ന്നി​വ മ​റ്റു പ്ര​ശ​സ്ത നോ​വ​ലു​ക​ളാ​ണ്. ക​മ​ലാ​ദാ​സി​ന്‍റെ മ​നോ​മി, പി.​കെ. ബാ​ല​കൃ​ഷ്ണ​ന്‍റെ ഇ​നി ഞാ​ന്‍ ഉ​റ​ങ്ങ​ട്ടെ, ഖ​ദീ​ജ മും​താ​സി​ന്‍റെ ബ​ര്‍​സ, ബി.​എം.​സു​ഹ്റ​യു​ടെ ബ​ലി തു​ട​ങ്ങി​യ കൃ​തി​ക​ള്‍ ക​ന്ന​ഡ​യി​ലേ​ക്ക് ത​ര്‍​ജ​മ ചെ​യ്തു. ക​ര്‍​ണാ​ട​ക സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ര്‍​ഡ്, ക​ര്‍​ണാ​ട​ക രാ​ജ്യോ​ത്സ​വ അ​വാ​ര്‍​ഡ്, അ​നു​പ​മ നി​ര​ഞ്ജ​ന അ​വാ​ര്‍​ഡ്, ഭാ​ഷാ ഭാ​ര​തി സ​മ്മാ​ന്‍ തു​ട​ങ്ങി നി​ര​വ​ധി പു​ര​സ്‌​കാ​ര​ങ്ങ​ള്‍ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്.

കാ​സ​ര്‍​ഗോ​ട്ടെ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ന്‍ ഫോ​ര്‍​ട്ട് റോ​ഡ് തെ​രു​വ​ത്ത് കു​ന്നി​ല്‍ പു​തി​യ​പു​ര​യി​ല്‍ പി.​അ​ഹ​മ്മ​ദി​ന്‍റെ​യും സൈ​ന​ബി​യു​ടെ​യും ആ​റു മ​ക്ക​ളി​ല്‍ ഏ​ക പെ​ണ്‍​കു​ട്ടി​യാ​യി 1936 ജൂ​ണ്‍ 30നാ​ണ് ജ​ന​നം. അ​ക്കാ​ല​ത്ത് കാ​സ​ര്‍​ഗോ​ട്ട് മ​ല​യാ​ളം പ​ഠി​ക്കാ​ന്‍ സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ല്‍ നാ​ലാം ക്ലാ​സ് മു​ത​ല്‍ ക​ന്ന​ഡ മീ​ഡി​യ​ത്തി​ലാ​യി​രു​ന്നു പ​ഠ​നം. വി​വാ​ഹ​ശേ​ഷം മം​ഗ​ളൂ​രു​വി​ല്‍ സ്ഥി​ര​താ​മ​സ​മാ​ക്കി. ക​ര്‍​ണാ​ട​ക ഹൗ​സിം​ഗ് ബോ​ര്‍​ഡി​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​റാ​യി​രു​ന്ന മം​ഗ​ളൂ​രു ലാ​ല്‍​ബാ​ഗി​ലെ പ​രേ​ത​നാ​യ അ​ബൂ​ബ​ക്ക​റാ​ണ് ഭ​ര്‍​ത്താ​വ്.