ഡ​ൽ​ഹി​യി​ൽ ഗാ​ർ​ഡി​നെ കൊ​ല​പ്പെ​ടു​ത്തി എ​ടി​എം വാ​ൻ കൊ​ള്ള​യി​ടി​ച്ചു

07:30 PM Jan 10, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: വ​സീ​റാ​ബാ​ദി​ലെ എ​ടി​എം കൗ​ണ്ട​റി​ൽ പ​ണം നി​റ​യ്ക്കാ​നെ​ത്തി​യ വാ​നി​ന് കാ​വ​ൽ നി​ന്ന സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി എ​ട്ട് ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു. ജ​യ് സിം​ഗ്(55) എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് വൈ​കി​ട്ട് ജ​ഗ​ത്പൂ​ർ മേ​ൽ​പ്പാ​ത​യ്ക്ക് സ​മീ​പ​ത്തു​ള്ള ഐ​സി​ഐ​സി​ഐ ബാ​ങ്കി​ന്‍റെ എ​ടി​എം കൗ​ണ്ട​റി​ന് മു​ന്പി​ൽ വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വാ​നി​ൽ നി​ന്ന് പ​ണം കൗ​ണ്ട​റി​ലേ​ക്ക് നീ​ക്കു​ന്ന​തി​നി​ടെ, സമീപത്തെ റോഡിലൂടെ ബൈ​ക്കി​ൽ കു​തി​ച്ചെ​ത്തി​യ അ​ക്ര​മി സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര​നെ വെ​ടി​വ​ച്ച് വീ​ഴ്ത്തി. തു​ട​ർ​ന്ന് ഇ​യാ​ൾ പ​ണ​വു​മാ​യി സ്ഥ​ല​ത്ത് നി​ന്ന് ക​ട​ന്നു.

പ്ര​ദേ​ശ​വാ​സി​ക​ൾ ചേ​ർ​ന്ന് സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.