ഗോ​ഹ​ട്ടി - ബ​റൗ​ണി എ​ണ്ണ പൈ​പ്പ്‌​ലൈ​ൻ ത​ക​ർ​ത്ത് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ

05:43 PM Jan 10, 2023 | Deepika.com
പാ​റ്റ്ന: ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ന്‍റെ(​ഐ​ഒ​സി) ഗോ​ഹ​ട്ടി - ബ​റൗ​ണി എ​ണ്ണ പൈ​പ്പ്‌​ലൈ​ൻ ത​ക​ർ​ത്ത് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ. ബി​ഹാ​റി​ലെ ഖ​ഗാ​രി​യ ജി​ല്ല​യി​ലെ ബാ​കി​യ ഗ്രാ​മ​ത്തി​ലൂ​ടെ ക​ട​ന്ന്‌​പോ​കു​ന്ന പൈ​പ്പ്‌​ലൈ​നാ​ണ് മു​റി​ച്ച്മാ​റ്റി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പൈ​പ്പ് മു​റി​ച്ച​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ലി​റ്റ​ർ ക്രൂ​ഡ് ഓ​യി​ൽ പ്ര​ദേ​ശ​മാ​കെ പ​ര​ന്നൊ​ഴു​കി. പൈ​പ്പി​ൽ നി​ന്ന് എ​ണ്ണ ശേ​ഖ​രി​ക്കാ​ൻ നി​ര​വ​ധി പേ​രാ​ണ് സ്ഥ​ല​ത്ത് എ​ത്തി​ച്ച​ർ​ന്ന​ത്. പോ​ലീ​സ് എ​ത്തി ഇ​വ​രെ സ്ഥ​ല​ത്ത് നി​ന്ന് നീ​ക്കം ചെ​യ്ത ശേ​ഷം പ്ര​ദേ​ശം സു​ര​ക്ഷി​ത​മാ​ക്കി.

ഐ​ഒ​സി അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. ക​ന്പ​നി​യു​ടെ പ​ശ്ചി​മ ബം​ഗാ​ൾ ഓ​ഫീ​സി​ൽ നി​ന്നു​ള്ള പൈ​പ്പ്‌​ലൈ​ൻ മെ​യി​ന്‍റ​നെ​ൻ​സ് ടീം ​എ​ത്തി​യാ​ൽ മാ​ത്ര​മാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​രം​ഭി​ക്കാ​ൻ സാ​ധി​ക്കു​ക​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും അ​ട്ടി​മ​റി നീ​ക്കം ത​ള്ളി​ക്ക​ള​യാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.