ഗോഹട്ടി: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിനയച്ചു. ട്വന്റി-20 പരമ്പരയിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്ന മുതിർന്ന താരങ്ങളെല്ലാം ഇന്ത്യൻ ടീമിൽ തിരിച്ചെത്തി.
രോഹിത് ശർമയ്ക്കൊപ്പം ശുഭ്മാൻ ഗിൽ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. മൂന്ന് പേസർമാരും രണ്ട് സ്പിന്നർമാരുമാണ് ഇന്ത്യയുടെ അന്തിമ ഇലവനിലുള്ളത്.
സ്പിന്നർ മഹീഷ് തീക്ഷണയെ ഒഴിവാക്കിയാണ് ലങ്ക പോരാട്ടത്തിനിറങ്ങുന്നത്. ദുനിത് വെല്ലലഗെയാണ് പകരക്കാരൻ. ട്വന്റി-20 പരമ്പര 2-1 എന്ന നിലയിൽ ഇന്ത്യ നേടിയിരുന്നു.
ഗോഹട്ടി ഏകദിനം: ഇന്ത്യയ്ക്ക് ബാറ്റിംഗ്
01:15 PM Jan 10, 2023 | Deepika.com