ഇ​നി ഏ​ക​ദി​ന പൂ​രം; ഇ​ന്ത്യ ഇ​ന്നി​റ​ങ്ങും

11:35 AM Jan 10, 2023 | Deepika.com
ഗോ​ഹ​ട്ടി: ഐ​സി​സി 2023 ഏ​ക​ദി​ന ക്രി​ക്ക​റ്റ് പോ​രാ​ട്ട​ത്തി​ലേ​ക്കു​ള്ള ആ​ദ്യ പ​രീ​ക്ഷ​ണ​ഘ​ട്ട​ത്തി​ന് ഇ​ന്ത്യ ഇ​​റ​ങ്ങു​ന്നു. ശ്രീ​ല​ങ്ക​യ്ക്ക് എ​തി​രാ​യ മൂ​ന്ന് മ​ത്സ​ര ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലെ ആ​ദ്യ പോ​രാ​ട്ടം ഇ​ന്ന് ഗോ​ഹ​ട്ടി​യി​ൽ ന​ട​ക്കും. ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞ് 1.30നാ​ണ് മ​ത്സ​രം. രോ​ഹി​ത് ശ​ർ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മു​ൻ​നി​ര ടീ​മാ​ണു ല​ങ്ക​യ്ക്കെ​തി​രേ ഇ​റ​ങ്ങു​ന്ന​ത്.

ശു​ഭ്മാ​ൻ ഗി​ൽ ആ​യി​രി​ക്കും നായകന് ഒ​പ്പം ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സ് ഓ​പ്പ​ണ്‍ ചെ​യ്യു​ക. ഏ​ക​ദി​ന ഇ​ര​ട്ട സെ​ഞ്ചു​റി നേ​ടി​യ ഇ​ഷാ​ൻ കി​ഷ​ൻ പു​റ​ത്തി​രി​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണു രോ​ഹി​ത് ന​ൽ​കു​ന്ന സൂ​ച​ന. ട്വ​ന്‍റി-20​യി​ൽ വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി നേ​ടി​യ സൂ​ര്യ​കു​മാ​ർ യാ​ദ​വ്, ശ്രേ​യ​സ് അ​യ്യ​ർ എ​ന്നി​വ​രി​ൽ ഒ​രാ​ൾ മാ​ത്ര​മാ​യി​രി​ക്കും പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ ഉ​ൾ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​ത്.

അ​തേ​സ​മ​യം, ട്വ​ന്‍റി-20​യി​ൽ എ​ന്ന​തു​പോ​ലെ ഏ​ക​ദി​ന​ത്തി​ലും ക​രു​ത്തു​റ്റ​ടീ​മാ​യി മാ​റു​ക​യാ​ണ് ശ്രീ​ല​ങ്ക. 2022ൽ ​ല​ങ്ക ക​ളി​ച്ച 10 ഏ​ക​ദി​ന​ത്തി​ൽ ആ​റി​ലും ജ​യം സ്വ​ന്ത​മാ​ക്കി. ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ഹോം ​സീ​രീ​സ് ജ​യം ഉ​ൾ​പ്പെ​ടെ​യാ​ണി​ത്. സ്വ​ന്തം മ​ണ്ണി​ൽ ഇ​ന്ത്യ അ​സാ​മാ​ന്യ ഫോ​മി​ലാ​ണ്. 2020നു​ശേ​ഷം സ്വ​ന്തം മ​ണ്ണി​ൽ ക​ളി​ച്ച 12 ഏ​ക​ദി​ന​ത്തി​ൽ ഒ​ന്പ​തി​ലും ഇ​ന്ത്യ ജ​യം നേ​ടി.