ഡ​ൽ​ഹി മ​ടു​ത്തു, ഇ​നി മ​ത്സ​രം നി​യ​മ​സ​ഭ​യി​ലേ​ക്ക്: പ്ര​താ​പ​ൻ

11:42 AM Jan 10, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യ​മു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി തൃ​ശൂ​ർ എം​പി ടി. ​എ​ൻ. പ്ര​താ​പ​ൻ. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​നി മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നും കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തെ ഇ​ക്കാ​ര്യം അ​റി​യി​ച്ചെ​ന്നും പ്ര​താ​പ​ൻ പ​റ​ഞ്ഞു.

എം​എ​ൽ​എ​യാ​യി പ്ര​വ​ർ​ത്തി​ച്ച കാ​ല​ത്താ​ണ് ത​നി​ക്ക് ജ​ന​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ അ​ടു​ത്ത് ഇ​ട​പ​ഴ​കാൻ സാ​ധി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തൃ​ശൂ​രി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​വാ​ൻ പ​റ്റി​യ ന​ല്ല പ​ക​ര​ക്കാ​ര​ന്‍റെ പേ​ര് ത​ന്‍റെ മ​ന​സി​ലു​ണ്ട്. എ​ന്നാ​ൽ ഇ​പ്പോ​ൾ ആ ​പേ​ര് പ​റ‌‌​യു​ന്നി​ല്ലെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ, നി​യ​മ​സ​ഭ‌​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് ശ​ശി ത​രൂ​രും പ​റ​ഞ്ഞി​രു​ന്നു. കേ​ര​ള​ത്തി​ല്‍ സ​ജീ​വ​മാ​ക​ണ​മെ​ന്ന് എ​ല്ലാ​വ​രും ആ​വ​ശ്യ​പ്പെ​ടു​മ്പോ​ള്‍ എ​ങ്ങ​നെ പ​റ്റി​ല്ലെ​ന്ന് പ​റ​യു​മെ​ന്നും ത​രൂ​ര്‍ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചി​രു​ന്നു.