വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് പിടികൂടി മുത്തങ്ങയിലെ ആനപന്തിയിലെത്തിച്ച ആളെക്കൊല്ലി കാട്ടാന മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തില്‍. ആനയുടെ ദേഹത്തെ ചെറിയ മുറിവുകളൊഴിച്ചാല്‍ ആരോഗ്യനില തൃപ്തികരമാണ്.
ആനയെ മെരുക്കി കുങ്കിയാനയാക്കി മാറ്റാനാണ് തീരുമാനം. എന്നാല്‍ ഇതിനു മാസങ്ങള്‍ വേണ്ടിവന്നേക്കും. ആന പാപ്പാന്മാരോട് മെരുങ്ങാന്‍ തന്നെ ദിവസങ്ങള്‍ എടുക്കുമെന്നാണ് നിഗമനം.
സുല്‍ത്താന്‍ ബത്തേരിയില്‍ ദിവസങ്ങളായി ഭീതിപരത്തിയ പിഎം 2 എന്ന ആനയെ തിങ്കളാഴ്ച രാവിലെയാണ് മയക്കുവെടിവച്ച് തളച്ചത്. 150 അംഗങ്ങളുള്ള ദൗത്യസംഘം രണ്ട് കുങ്കിയാനകളുടെ സഹായത്തോടെയാണ് കുപ്പാടി വനമേഖലയില്‍വച്ച് ആനയെ മയക്കുവെടി വച്ചത്.
മുത്തങ്ങയിലെത്തിച്ച് പരിശോധിക്കുന്നതിനിടെ വെറ്റിനറി സര്ജന് അരുണ്‍ സക്കറിയയെ ആക്രമിച്ചിരുന്നു. സഹപ്രവര്‍ത്തകര്‍ സമയോചിതമായി ഇടപെട്ടതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്.
വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തില്‍
10:30 AM Jan 10, 2023 | Deepika.com