കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനചടങ്ങിലെ സ്വാഗതഗാനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടപടി ആവശ്യപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്. ദൃശ്യാവിഷ്കാരം ഇടത് നിലപാടിന് വിരുദ്ധമെന്നും പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു.
ഭീകരവാദിയെ ചിത്രീകരിക്കാന്‍ മുസ്ലീം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് യഥാര്‍ത്ഥത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരും കേരളീയ സമൂഹവും ഉയര്‍ത്തിപിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണെന്ന് പ്രസ്താവനയില്‍ പറയുന്നു. തീവ്രവാദവും ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്നമല്ല. ഇങ്ങനെയൊരു ചിത്രീകരണം വന്നതെങ്ങനെയെന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഇതിനകം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.
ഇങ്ങനെയൊരു ചിത്രീകരണമുണ്ടായതെങ്ങനെയെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും പ്രതാവനയില്‍ പറയുന്നു.
കലോത്സവത്തിലെ സ്വാഗതഗാന വിവാദം; നടപടി ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്
09:59 AM Jan 10, 2023 | Deepika.com