മോ​സ്കോ-​ഗോ​വ വി​മാ​ന​ത്തി​ലെ ബോം​ബ് ഭീ​ഷ​ണി വ്യാ​ജം

07:48 AM Jan 10, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: മോ​സ്കോ-​ഗോ​വ ചാ​ർ​ട്ടേ​ർ​ഡ് വി​മാ​ന​ത്തി​ലെ ബോം​ബ് ഭീ​ഷ​ണി വ്യാ​ജം. ഭീ​ഷ​ണി​യെ തു​ട​ർ​ന്നു ഗു​ജ​റാ​ത്തി​ലെ ജാം​ന​ഗ​റി​ൽ വി​മാ​നം ഇ​റ​ക്കി​യി​രു​ന്നു. ബോം​ബ് സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ഒ​ന്നും ക​ണ്ടെ​ത്തി​യി​ല്ല. യാ​ത്ര​ക്കാ​രു​ടെ ബാ​ഗേ​ജു​ക​ളും പ​രി​ശോ​ധി​ച്ചു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ വി​മാ​നം ഗോ​വ​യ്ക്ക് തി​രി​ക്കും. 236 യാ​ത്ര​ക്കാ​രും എ​ട്ടു ജീ​വ​ന​ക്കാ​രു​മാ​ണ് വി​മാ​ന​ത്തി​ലു​ള്ള​ത്. റ​ഷ്യ​ൻ ന​ട​ൻ ഓ​സ്ക​ർ കു​ച്ചേ​ര​യും വി​മാ​ന​ത്തി​ലു​ണ്ട്. യാ​ത്ര​ക്കാ​ർ എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഗോ​വ​യി​ലെ എ​യ​ർ ട്രാ​ഫി​ക് ക​ണ്‍​ട്രോ​ളി​ലേ​ക്കാ​ണ് ഇ​ന്ന​ലെ ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്. തു​ട​ർ​ന്നു തി​ങ്ക​ളാ​ഴ്ച രാ​ത്രി 9.49ന് ​വി​മാ​നം സു​ര​ക്ഷി​ത​മാ​യി ജാം​ന​ഗ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ക്കു​ക​യാ​യി​രു​ന്നു.