കയ്റോ: സൂയസ് കനാലിൽ വീണ്ടും ചരക്കുകപ്പൽ കുടുങ്ങി. യുക്രെയ്നിൽ നിന്ന് ചൈനയിലേക്ക് പുറപ്പെട്ട മാർഷൽ ഐലൻഡിന്റെ എംവി ഗ്ലോറി കപ്പലാണ് സാങ്കേതിക തകരാറിനെത്തുടർന്ന് കനാലിൽ കുടുങ്ങിയത്. അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ സാങ്കേതിക പ്രശ്നം പരിഹരിക്കുകയും കപ്പൽ യാത്ര തുടരുകയും ചെയ്തു.
ഇസ്മായിലിയ പ്രവിശ്യയിലെ ക്വാന്തറ നഗരത്തിന് സമീപം കനാലിന്റെ 38 കിലോമീറ്റർ അകലെയായിരുന്നു കപ്പൽ കുടുങ്ങിയത്. പുലർച്ച അഞ്ചോടെയായിരുന്നു കപ്പൽ കനാലിൽ കുടുങ്ങിയത്. ടഗ്ഗ് കപ്പലുകളുടെ സഹായത്തോടെ ചരക്കുകപ്പലിന്റെ വലിച്ചുനീക്കിയ ശേഷമാണ് സാങ്കേതിക തകരാർ പരിഹരിച്ചത്.
കനാൽ വഴിയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിച്ചതായി സൂയസ് കനാൽ അഥോറിറ്റി മേധാവി മേധാവി ഒസാമ റബി പറഞ്ഞു. ടഗ്ഗ് കപ്പലുകൾ ചരക്കുകപ്പൽ വലിച്ചുമാറ്റുന്നതിന്റെ ചിത്രങ്ങൾ കനാൽ അധികൃതർ പുറത്തുവിട്ടു.
സൂയസ് കനാലിൽ കുടുങ്ങിയ ചരക്കുകപ്പൽ നീക്കി; ഗതാഗതം പുനഃസ്ഥാപിച്ചു
07:33 AM Jan 10, 2023 | Deepika.com