മനാമ: സൗദിയുമായി ഇന്ത്യ ഈ വര്‍ഷത്തെ ഹജ്ജ് കരാര്‍ ഒപ്പുവച്ചു. ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം ഹജ്ജിന് 1,75,025 പേര്‍ക്കാണ് അനുമതി.
ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിക്ക് സമീപത്തുള്ള ജിദ്ദ സൂപ്പർ ഡോമിൽ നടക്കുന്ന ഹജ്ജ് എക്സ്പോ പ്രദർശനത്തിൽ വെച്ച് സൗദി ഹജ്ജ്, ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ .അബ്ദുൽ ഫത്താഹ് മഷാത്തും ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമുമാണ് കരാറിൽ ഒപ്പുവച്ചത്.
കോവിഡിന് മുമ്പ് ഇന്ത്യയുടെ ഹജ്ജ് ക്വാട്ട 1,75,000 ആയിരുന്നു. ഇപ്പോൾ അത് വീണ്ടും പുനസ്ഥാപിച്ചിരിക്കയാണ്. ഇന്ത്യയില്‍ നിന്ന് കഴിഞ്ഞ തവണ 79,237 തീര്‍ഥാടകരാണ് ഹജ്ജ് നിര്‍വഹിച്ചത്. കോവിഡിന് മുമ്പ് മൊത്തം 25 ലക്ഷത്തോളം തീര്‍ഥാടകര്‍ ഹജ്ജ് നിര്‍വഹിച്ചു.
എന്നാല്‍, കോവിഡ് കാരണം 2020, 2021 വര്‍ഷങ്ങളില്‍ സൗദിക്ക് പുറത്തുള്ള തീര്‍ഥാടകര്‍ക്ക് ഹജ്ജിന് അനുമതിയുണ്ടായിരുന്നില്ല.
ഇന്ത്യയിൽ നിന്ന് ഈ വർഷം 1.75 ലക്ഷം തീർഥാടകർ ഹജ്ജിന്
04:47 AM Jan 10, 2023 | Deepika.com