കൊച്ചി: വനിതകളുടെ തൊഴിൽ സാധ്യതാപ്പട്ടികയിൽ തമിഴ്നാട്ടിലെ എട്ട് നഗരങ്ങൾ മുന്നിലെന്നു പഠനറിപ്പോർട്ട്. ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവയാണ് സ്ത്രീസൗഹൃദ നഗരങ്ങളുടെ പട്ടികയിൽ മുന്നിലുള്ളത്. സിറ്റി ഇൻക്ലൂഷൻ സ്കോറിന്റെ സംസ്ഥാനതല ശരാശരിയിൽ കേരളം ഒന്നാമതെത്തി.
ഡൈവേഴ്സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ (ഡിഇഐ) എന്നിവയിൽ ഇന്ത്യയിലെ മുൻനിരക്കാരായ അവതാർ ഗ്രൂപ്പാണ് ‘ഇന്ത്യയിലെ മികച്ച സ്ത്രീ- സൗഹൃദ നഗരങ്ങൾ’ സംബന്ധിച്ച് ഒരു വർഷം നീണ്ടുനിന്ന ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് പുറത്തിറക്കിയത്.
വനിതകൾക്കു തൊഴിൽസാധ്യത: മുന്നിൽ തമിഴ്നാട് നഗരങ്ങൾ
03:11 AM Jan 10, 2023 | Deepika.com