സം​സ്ഥാ​ന​ത്ത് സ​ജീ​വ​മാ​കു​മെ​ന്നു ശ​ശി ത​രൂ​ർ

09:44 PM Jan 09, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് എം​പി ശ​ശി ത​രൂ​ർ. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യ​മു​ണ്ട്. കേ​ര​ള​ത്തി​ൽ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് എ​ല്ലാ​വ​രും ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. എ​ല്ലാ​വ​രും ആ​വ​ശ്യ​പ്പെ​ടു​ന്പോ​ൾ എ​ങ്ങ​നെ പ​റ്റി​ല്ലെ​ന്ന് പ​റ​യു​മെ​ന്നും ശ​ശി ത​രൂ​ർ പ​റ​ഞ്ഞു.

ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ ആ​സ്ഥാ​ന​മാ​യ ദേ​വ​ലോ​കം അ​ര​മ​ന​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് ത​രൂ​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ത​ന്‍റെ മ​ന​സി​ലോ പ്ര​വൃ​ത്തി​യി​ലോ ജാ​തി​യി​ല്ലെ​ന്നും കേ​ര​ള​ത്തി​ൽ സ​ജീ​വ​മാ​ക​ണ​മെ​ന്ന ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ പ​ര​മാ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ ഉ​പ​ദേ​ശം ബ​ഹു​മാ​ന​ത്തോ​ടെ കാ​ണു​ന്നു​വെ​ന്നും ത​രൂ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.