ഇ​റാ​നി​ലെ ഹി​ജാ​ബ് വി​രു​ദ്ധ പ്ര​ക്ഷോ​ഭം; മൂ​ന്നു പേ​ർ​ക്ക് കൂ​ടി വ​ധ​ശി​ക്ഷ

06:31 PM Jan 09, 2023 | Deepika.com
ടെ​ഹ്റാ​ൻ: ഇ​റാ​നി​ൽ ഹി​ജാ​ബ് വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ത്തി​ൽ പ​ങ്കെ​ടു​ത്ത മൂ​ന്നു പേ​ർ​ക്ക് കൂ​ടി വ​ധ​ശി​ക്ഷ വി​ധി​ച്ചു. മൂ​ന്നു സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ഇ​റാ​ൻ കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. ഇ​തോ​ടെ പ്ര​ക്ഷോ​ഭ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​നു വ​ധ​ശി​ക്ഷ ല​ഭി​ച്ച​വ​രു​ടെ എ​ണ്ണം 17 ആ​യി.

ഇ​തി​ൽ നാ​ലു പേ​രെ ഇ​തി​നോ​ട​കം വ​ധി​ച്ചി​ട്ടു​ണ്ട്. ര​ണ്ടു പേ​രെ ശ​നി​യാ​ഴ്ച​യാ​ണ് വ​ധി​ച്ച​ത്. പാ​രാ മി​ലി​റ്റ​റി ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​നെ വ​ധി​ച്ച കു​റ്റ​ത്തി​നാ​ണ് ഇ​വ​രെ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധേ​യ​രാ​ക്കി​യ​ത്.

വ​ധ​ശി​ക്ഷ​യ്ക്ക് എ​തി​രാ​യി ര​ണ്ടു പേ​ർ ന​ൽ​കി​യ ഹ​ർ​ജി ഇ​റാ​ൻ സു​പ്രീം കോ​ട​തി ത​ള്ളി. ഇ​വ​രു​ടെ ശി​ക്ഷ ഉ​ട​ൻ ന​ട​പ്പാ​ക്കും എ​ന്നാ​ണ് സൂ​ച​ന.