കാസര്‍ഗോഡ്: തലക്ലായിയിലെ അഞ്ജുശ്രീയുടെ മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു.
പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ അടക്കമുള്ള വസ്തുക്കള്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവ പരിശോധിച്ചതില്‍നിന്നാണ് പെണ്‍കുട്ടി ജീവനൊടുക്കിയതാണെന്ന നിഗമനത്തിലെത്തിയത്.
മരണം ഭക്ഷ്യവിഷബാധയേതുടര്ന്നല്ലെന്നും വിഷം ഉള്ളില്‍ചെന്നാണെന്നും പോസ്റ്റ്മോര്‍ട്ടത്തിന്റെ പ്രഥമിക റിപ്പോര്‍ട്ടിലുണ്ടായിരുന്നു. രാസപരിശോധനാഫലം ലഭിച്ചതിനു ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
അഞ്ജുശ്രീ ജീവനൊടുക്കിയതെന്ന് സൂചന; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു
12:44 PM Jan 09, 2023 | Deepika.com