താരസംഘടനയായ അമ്മയ്ക്ക് ജിഎസ്ടി നോട്ടീസ്

11:16 AM Jan 09, 2023 | Deepika.com
കൊച്ചി: താരസംഘടനയായ അമ്മയ്ക്ക് ജിഎസ്ടി നോട്ടീസ്. ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ എന്ന നിലയ്ക്കാണ് സംഘടന രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ വരുമാനം ലഭിച്ചിട്ടുണ്ടെങ്കില്‍ ജിഎസ്ടി നല്‍കണമെന്നാണ് അധികൃതരുടെ നിര്‍ദേശം.

2017 മുതലുളള ജിഎസ്ടിയാണ് അടയ്ക്കേണ്ടത്. സ്റ്റേജ് ഷോകളില്‍ നിന്നടക്കം ലഭിച്ച വരുമാനത്തിന് ജിഎസ്ടി നല്‍കണം. അധികൃതര്‍ക്ക് ഉടന്‍ മറുപടി നല്‍കുമെന്ന് അമ്മ ഭാരവാഹികള്‍ വ്യക്തമാക്കി.