ഇടുക്കി: അടിമാലിയില്‍ മദ്യം കഴിച്ച് മൂന്നുപേര്‍ അവശനിലയിലായ സംഭവത്തില്‍ കീടനാശിനിയുടെ അംശം മദ്യത്തില്‍ കലര്‍ന്നിരുന്നെന്ന് ഡോക്ടര്‍മാര്‍. കീടനാശിനി എടുത്ത പാത്രത്തില്‍ മദ്യം ഒഴിച്ചുകുടിച്ചതാകാം ദേഹാസ്വസ്ഥ്യമുണ്ടാകാന് കാരണമെന്നാണ് വിലയിരുത്തല്‍.
അടിമാലി സ്വദേശികളായ അനില്‍കുമാര്‍, മനോജ്, കുഞ്ഞുമോന് എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം മദ്യം കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഇവരെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
വഴിയില്‍ കടന്ന മദ്യം കഴിക്കുകയായിരുന്നുവെന്ന് യുവാക്കള്‍ പറഞ്ഞു.
മദ്യം കഴിച്ചവര്‍ക്ക് ദേഹാസ്വസ്ഥ്യമുണ്ടായ സംഭവം; കീടനാശിനി ഉള്ളില്‍ ചെന്നെന്ന് ഡോക്ടര്‍മാര്‍
09:23 AM Jan 09, 2023 | Deepika.com