ബ്ര​സീ​ലി​യ​ൻ ഫു​ട്‌ബോ​ള​ർ റോ​ബ​ർ​ട്ടോ ഡൈ​നാ​മി​റ്റ് അ​ന്ത​രി​ച്ചു

09:23 AM Jan 09, 2023 | Deepika.com
ബ്ര​സീ​ലി​യ: ബ്ര​സീ​ലി​യ​ൻ ഫു​ട്‌ബോ​ൾ താ​രം റോ​ബ​ർ​ട്ടോ ഡൈ​നാ​മി​റ്റ് (68) അ​ന്ത​രി​ച്ചു. അ​ർ​ബു​ദ​ത്തെ തു​ട​ർ​ന്നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ബ്ര​സീ​ലി​യ​ൻ ലീ​ഗ് ച​രി​ത്ര​ത്തി​ലെ ടോ​പ് സ്കോ​റ​റാ​ണ് റോ​ബ​ർ​ട്ടോ.

ഡൈ​നാ​മി​റ്റ് എ​ന്ന കാ​ർ​ലോ​സ് റോ​ബ​ർ​ട്ടോ ഡി ​ഒ​ലി​വേ​ര 29 വ​ർ​ഷം ക​ളി​ക്കാ​ര​നാ​യും പ്ര​സി​ഡ​ന്‍റാ​യും ക്ല​ബി​നാ​യി പ്ര​വ​ർ​ത്തി​ച്ചു. ഡ്യൂ​ക്ക് ഡി ​കാ​ക്സി​യ​സി​ൽ ജ​നി​ച്ച ഡൈ​നാ​മി​റ്റ് വാ​സ്കോ​ഡ ഗാ​മ​യു​ടെ യൂ​ത്ത് സ്ക്വാ​ഡി​ലൂ​ടെ​യാ​ണ് ഫു​ഡ്ബോ​ൾ ലോ​ക​ത്തേ​യ്ക്ക് ക​ട​ന്നു വ​രു​ന്ന​ത്. 1971നും 1979​നും ഇ​ട​യി​ൽ ക്ല​ബി​നാ​യി 1,110 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 708 ഗോ​ളു​ക​ൾ നേ​ടി.

ദേ​ശീ​യ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ 190 ഗോ​ളു​ക​ൾ നേ​ടി​യ​തി​ന്‍റെ റിക്കാ​ർ​ഡ് ഇ​പ്പോ​ഴും ഡൈ​നാ​മി​റ്റി​ന്‍റെ പേ​രി​ലാ​ണ്.

ദേ​ശീ​യ ടീ​മി​ൽ, 1978, 1982 ലോ​ക​ക​പ്പു​ക​ളി​ൽ ക​ളി​ച്ച അ​ദ്ദേ​ഹം 38 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 20 ഗോ​ളു​ക​ൾ നേ​ടി.