അ​മേ​രി​ക്ക​യി​ൽ ജ​ഡ്ജി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് സി​ഖ് വ​നി​ത

07:54 AM Jan 09, 2023 | Deepika.com
ഹൂ​സ്റ്റ​ൺ: യു​എ​സി​ലെ ആ​ദ്യ സി​ഖ് വ​നി​താ ജ​ഡ്ജി​യാ​യി ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ മ​ൻ​പ്രീ​ത് മോ​ണി​ക്ക സിം​ഗ്. ഹാ​രി​സ് കൗ​ണ്ടി ജ​ഡ്ജി​യാ​യാണ് മൻപ്രീത് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തത്. ഹൂ​സ്റ്റ​ണി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന മ​ൻ​പ്രീ​ത് ഇ​പ്പോ​ൾ ഭ​ർ​ത്താ​വി​നും ര​ണ്ട് കു​ട്ടി​ക​ൾ​ക്കു​മൊ​പ്പം ബെ​ല്ലെ​യ​റി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച​യാ​ണ് മ​ൻ​പ്രീ​ത് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റ​ത്. മ​ൻ​പ്രീ​തി​ന്‍റെ പി​താ​വ് 1970-ക​ളു​ടെ തു​ട​ക്ക​ത്തി​ൽ യു​എ​സി​ലേ​ക്ക് കു​ടി​യേ​റി​യ​താ​ണ്.

20 വ​ർ​ഷ​മാ​യി അ​ഭി​ഭാ​ഷ​ക​യാ​യ അ​വ​ർ പ്രാ​ദേ​ശി​ക, സം​സ്ഥാ​ന, ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ നി​ര​വ​ധി പൗ​രാ​വ​കാ​ശ സം​ഘ​ട​ന​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

യു​എ​സി​ൽ ഏ​ക​ദേ​ശം അ​ഞ്ച് ല​ക്ഷം സി​ഖു​കാ​രു​ണ്ട്. ഹൂ​സ്റ്റ​ൺ പ്ര​ദേ​ശ​ത്ത് 20,000 സി​ഖു​കാ​രം താ​മ​സി​ക്കു​ന്നു​ണ്ട്.