കാ​ർ ഇ​ടി​ച്ചി​ട്ടും നി​ർ​ത്താ​തെ പോ​യി; പോ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ

05:29 AM Jan 09, 2023 | Deepika.com
ക​ൽ​പ്പ​റ്റ: ബൈ​ക്ക് യാ​ത്രി​ക​നെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച ശേ​ഷം വാ​ഹ​നം നി​ർ​ത്താ​തെ പോ​യ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ. വ​യ​നാ​ട് പ​ന​മ​രം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ എ​ൻ.​ബി. വി​നു​വി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ക​മ്പ​ള​ക്കാ​ട് കൊ​ഴി​ഞ്ഞ​ങ്ങാ​ടി​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം.

വി​നു സ​ഞ്ച​രി​ച്ച കാ​റി​ടി​ച്ച് ക​മ്പ​ള​ക്കാ​ട് സ്വ​ദേ​ശി സി​യാ​ദി​ന്‍റെ കാ​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്. അ​ശ്ര​ദ്ധ​മാ​യി കാ​ർ ഓ​ടി​ച്ച് ബൈ​ക്കി​ൽ ഇ​ടി​ച്ച​തി​നു​ശേ​ഷം നി​ർ​ത്താ​തെ പോ​യെ​ന്നാ​യി​രു​ന്നു പ​രാ​തി.