50,000 വ​ർ​ഷ​ത്തി​നു ശേ​ഷം ആ ​വാ​ൽ​ന​ക്ഷ​ത്രം ഭൂ​മി​ക്ക​രി​കി​ലേ​ക്ക്; ന​ഗ്ന​നേ​ത്ര​ങ്ങ​ളാ​ൽ കാ​ണാം

03:03 AM Jan 09, 2023 | Deepika.com
ന്യൂ​യോ​ർ​ക്ക്: അ​ടു​ത്തി​ടെ ക​ണ്ടെ​ത്തി​യ വാ​ൽ​ന​ക്ഷ​ത്ര​മാ​യ സി/2022 ​സി3 (ഇ​സ​ഡ്ടി​എ​ഫ്) ഭൂ​മി​ക്ക് സ​മീ​പ​ത്തേ​ക്ക് എ​ത്തു​ന്നെ​ന്ന് ശാ​സ്ത്ര​ജ്ഞ​ർ. ഫെ​ബ്രു​വ​രി ഒ​ന്നോ​ടെ ഭൂ​മി​ക്ക​രി​കി​ലേ​ക്ക് എ​ത്തും. ഈ ​വാ​ൽ​ന​ക്ഷ​ത്ര​ത്തെ ന​ഗ്ന​നേ​ത്ര​ങ്ങ​ളാ​ൽ ദ​ർ​ശി​ക്കാ​നാ​കു​മെ​ന്നാ​ണ് ജ്യോ​തി​ശാ​സ്ത്ര​ജ്ഞ​ർ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ലാ​ണ് ഈ ​വാ​ൽ​ന​ക്ഷ​ത്ര​ത്തെ ആ​ദ്യം ക​ണ്ടെ​ത്തി​യ​ത്. വൈ​ഡ് ഫീ​ൽ​ഡ് സ​ർ​വേ ക്യാ​മ​റ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു സ്വി​ക്കി ട്രാ​ൻ​സി​യ​ന്‍റ് ഫെ​സി​ലി​റ്റി എ​ന്ന ഇ​സ​ഡ്ടി​എ​ഫ് ക​ണ്ടെ​ത്തി​യ​ത്. 50,000 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് ഭൂ​മി​ക്ക​രി​കി​ലേ​ക്ക് എ​ത്താ​ൻ പോ​കു​ന്ന​ത്.

മാ​ർ​ച്ച് 12ഓ​ടെ സൂ​ര്യ​ന് സ​മീ​പ​ത്തു​കൂ​ടെ നീ​ങ്ങു​ന്ന ഈ ​വാ​ൽ​ന​ക്ഷ​ത്രം ഫെ​ബ്രു​വ​രി ഒ​ന്നി​നാ​ണ് ഭൂ​മി​ക്ക​രി​കി​ലേ​ക്ക് എ​ത്തു​ന്ന​ത്. രാ​ത്രി​യി​ൽ ന​ഗ്ന​നേ​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് കാ​ണാ​ൻ സാ​ധി​ക്കു​മെ​ന്ന് പാ​രീ​സ് വാ​ന നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ വി​ദ​ഗ്ധ​ൻ നി​ക്കോ​ളാ​സ് ബി​വെ​ർ പ​റ​ഞ്ഞു.

2020 മാ​ർ​ച്ചി​ലാ​ണ് അ​വ​സാ​ന​മാ​യി ഭൂ​മി​യി​ൽ നി​ന്ന് ന​ഗ്ന​നേ​ത്ര​ങ്ങ​ളു​പ​യോ​ഗി​ച്ച് ഒ​രു വാ​ൽ​ന​ക്ഷ​ത്ര​ത്തെ ദ​ർ​ശി​ക്കാ​ൻ സാ​ധി​ച്ച​ത്.