കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍ ഫി​ലിം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ജ​നു​വ​രി പ​തി​ന​ഞ്ചു​വ​രെ അ​ട​ച്ചി​ടും

09:29 PM Jan 08, 2023 | Deepika.com
കോ​ട്ട​യം: കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍ ഫി​ലിം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ജ​നു​വ​രി പ​തി​ന​ഞ്ചു​വ​രെ അ​ട​ച്ചി​ടാ​ന്‍ തീ​രു​മാ​നം. അ​ട​ച്ചി​ട്ട സ്ഥാ​പ​നം തി​ങ്ക​ളാ​ഴ്ച തു​റ​ക്കാ​നി​രി​ക്കെ​യാ​ണ് ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്. ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ര്‍ ജാ​തി വി​വേ​ച​നം ന​ട​ത്തു​ന്നെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വി​ദ്യാ​ർ​ഥി​ക​ള്‍ സ​മ​രം ആ​രം​ഭി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് സ്ഥാ​പ​നം അ​ട​ച്ചി​ട്ട​ത്. നേ​ര​ത്തെ നി​ശ്ച​യി​ച്ച പ​രീ​ക്ഷ​ക​ള്‍​ക്ക് മാ​റ്റ​മു​ണ്ടാ​കി​ല്ല.

വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി​യെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ന്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ക​മ്മീ​ഷ​നെ നി​യ​മി​ച്ചി​രു​ന്നു. ഡ​യ​റ​ക്ട​ര്‍ ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍ ജാ​തി വി​വേ​ച​നം കാ​ണി​ക്കു​ന്നെ​ന്നും ജാ​തി​യ​ധി​ക്ഷേ​പം ന​ട​ത്തി​യെ​ന്നു​മാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി.