ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും ജോ​ഡോ യാ​ത്ര​യ​ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണം: രാ​ഹു​ൽ

08:58 PM Jan 08, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: യു​പി ഉ​ൾ​പെ​ടെ​യു​ള്ള ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ക​ന്യാ​കു​മാ​രി​യി​ൽ ആ​രം​ഭി​ച്ച പ​ദ​യാ​ത്ര​യു​ടെ ല​ക്ഷ്യം രാ​ജ്യ​ത്തെ വ​ർ​ഗീ​യ​ത, വി​ദ്വേ​ഷം, തൊ​ഴി​ലി​ല്ലാ​യ്മ, വി​ല​ക്ക​യ​റ്റം തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക​യും രാ​ജ്യ​ത്തി​ന്‍റെ സ്വ​ത്വം വീ​ണ്ടെടു​ക്കു​ക​യു​മാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ജ​യ്റാം ര​മേ​ശ്, ദി​ഗ്വി​ജ​യ് സിം​ഗ്, ഭൂ​പീ​ന്ദ​ർ സിം​ഗ് ഹൂ​ഡ എ​ന്നി​വ​ർ​ക്കൊ​പ്പം ഹ​രി​യാ​ന​യി​ലെ ക​ർ​ണാ​ലി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രാ​ഹു​ൽ ഗാ​ന്ധി. ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്ക് കേ​ര​ളം ഉ​ൾ​പെ​ടെ​യു​ള്ള ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ല​ഭി​ച്ച പി​ന്തു​ണ ഉ​ത്ത​രേ​ന്ത്യ​യി​ൽ ല​ഭി​ക്കി​ല്ലെ​ന്ന് വി​മ​ർ​ശി​ച്ച​വ​ർ​ക്ക് തെ​റ്റി​യെ​ന്നും മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, യു​പി, ഹ​രി​യാ​ന ഉ​ൾ​പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ യാ​ത്ര​യ്ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​തെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഓ​രോ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കും ഭാ​ര​ത് ജോ​ഡോ യാ​ത്ര ഒ​രു ത​പ​സ്യ​യാ​ണെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.