ബംഗളൂരു: കർണാടക-മഹാരാഷ്ട്ര അതിർത്തി തർക്കമുള്ള ബെലഗാവിയിൽ ശ്രീറാം സേന നേതാവിന് നേരെ വെടിവയ്പ്പ്. ഹിന്ദലഗ ഗ്രാമത്തിൽ വച്ച് ശ്രീറാം സേന ജില്ലാ പ്രസിഡന്റ് രവി കോകിത്കർ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
രവിക്കും വാഹനത്തിന്റെ ഡ്രൈവർക്കും വെടിയേറ്റു. രവിയുടെ തോളിനും ഡ്രൈവറുടെ കൈയിലുമാണ് വെടിയേറ്റത്. ഇരുവരും അപകട നില തരണം ചെയ്തു.
ബെലഗാവിയിൽ ശ്രീറാം സേനാ നേതാവിന് നേരെ വെടിവയ്പ്പ്
11:32 AM Jan 08, 2023 | Deepika.com