ജ​നം മ​രി​ക്കു​ന്നു, റെ​യ്ഡു​ക​ള്‍ പ്ര​ഹ​സ​നം: സു​ധാ​ക​ര​ൻ

05:52 AM Jan 08, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​റ്റ് ജ​നം മ​രി​ച്ചു​വീ​ഴു​ന്പോ​ൾ മാ​ത്രം പ്ര​ഹ​സ​ന സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന കീ​ഴ്വ​ഴ​ക്കം സ​ർ​ക്കാ​ർ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ. മ​റി​ച്ച്, വ​ർ​ഷം മു​ഴു​വ​ൻ നീ​ളു​ന്ന ഭ​ക്ഷ്യ​സു​ര​ക്ഷാ പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​രോ​ഗ്യ- ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ഭ​ക്ഷ്യ​സു​ര​ക്ഷാ പ​രി​ശോ​ധ​ന ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല. അ​തി​നാ​ലാ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്ന​ത്. നി​സാ​ര പി​ഴ ഈ​ടാ​ക്കി ഹോ​ട്ട​ലു​ക​ൾ​ക്ക് വീ​ണ്ടും പ്ര​വ​ർ​ത്താ​നാനു​മ​തി ന​ൽ​കു​ന്ന​ത് വി​ഷം വി​ള​ന്പു​ന്ന​വ​ർ​ക്ക് ന​ൽ​കു​ന്ന പ്രോ​ത്സാ​ഹ​ന​മാ​ണ്.

ഹോ​ട്ട​ലു​ക​ളു​ടെ കൃ​ത്യ​മാ​യ വി​വ​രം ശേ​ഖ​രി​ക്കു​ന്ന​തി​ലും ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് അ​ലം​ഭാ​വം കാ​ട്ടു​ന്നു. ഭ​ക്ഷ​ണ​ത്തി​ന്‍റെ സു​ര​ക്ഷ​യും ശു​ചി​ത്വ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ഗ്രേ​ഡിം​ഗ് സം​വി​ധാ​നം എ​ത്ര​യും വേ​ഗം ന​ട​പ്പാ​ക്കു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.