തിരുവല്ലയില്‍ കത്തിക്കുത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

10:48 PM Jan 07, 2023 | Deepika.com
പത്തനംതിട്ട: തിരുവല്ല പായിപ്പാട് കുന്നന്താനത്ത് കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു. മു​ണ്ടി​യ​പ്പ​ള്ളി ഐ​ക്കു​ഴി ചേ​റ്റേ​ട​ത്ത് ച​ക്കു​ങ്ക​ൽ വീ​ട്ടി​ൽ സി.​വി. സ​ജീ​ന്ദ്ര​നാ​ണ് (സാ​ജു-48) മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ത​ടി വ്യാ​പാ​രി​യാ​യ മാ​ന്താ​നം അ​ട​വി​ച്ചി​റ മ​ല​ങ്കാ​വി​ൽ വീ​ട്ടി​ൽ സെ​ബാ​സ്റ്റ്യ​ൻ മാ​ത്യു​വി(​കു​മ്പ​ക്കാ​ട് പാ​പ്പ​ച്ച​ൻ-63)നെ ​പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

പ്ര​തി​യെ ര​ക്ഷ​പ്പെ​ടാ​ൻ സ​ഹാ​യി​ച്ച പു​ളി​ന്താ​നം വെ​ള​ളാം​പൊ​യ്ക​യി​ൽ അ​നീ​ഷ് മോ​നും പോ​ലീ​സ് പി​ടി​യി​ലാ​യി. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ കു​ന്ന​ന്താ​നം ടൗ​ണി​ലാ​ണ് സം​ഭ​വം. ത​ടി​ക​ച്ച​വ​ട​ക്കാ​ര​നാ​യ സെ​ബാ​സ്റ്റ്യ​നും തൊ​ഴി​ലാ​ളി​യാ​യ സ​ജീ​ന്ദ്ര​നും ത​മ്മി​ൽ ദീ​ർ​ഘ​കാ​ല​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു.

ഇ​രു​വ​രും ത​മ്മി​ൽ ടൗ​ണി​ൽ ത​ർ​ക്ക​വും കൈയാ​ങ്ക​ളി​യും ഉ​ണ്ടാ​യി. തു​ട​ർ​ന്ന് സെ​ബാ​സ്റ്റ്യ​ൻ വാ​ഹ​ന​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ക​ത്തി​യു​മാ​യി വ​ന്ന് സ​ജീ​ന്ദ്ര​നെ കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നു പ​റ​യു​ന്നു. ഏ​റെ നേ​രം റോ​ഡി​ൽ കി​ട​ന്ന സ​ജീ​ന്ദ്ര​നെ നാ​ട്ടു​കാ​രാ​ണ് തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.