വയനാട്: സുൽത്താൻ ബത്തേരി നഗരത്തിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാൻ വനംവകുപ്പ് തീരുമാനിച്ചു. ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഇത് സംബന്ധിച്ച് ഉത്തരവിറക്കി.
കാട്ടാനയെ പിടികൂടി മുത്തങ്ങ ആനപന്തിയിലേക്ക് മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്.
അതിനിടെ അട്ടപ്പാടി ഷോളയൂർ ചാവടിയൂരിലെ ജനവാസ മേഖലയിലും കാട്ടാനയിറങ്ങി. ഉച്ചയ്ക്ക് രണ്ടരയോടെയാണ് കാട്ടുകൊമ്പൻ നാട്ടിലെത്തിയത്. നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ആനയെ ജനവാസ മേഖലയിൽ നിന്നും തുരത്തി.
കാട് കയറാതെ നിൽക്കുന്ന ആന വീണ്ടും ജനവാസ മേഖലയിലേക്ക് തിരുച്ചുവരുമോ എന്ന് ആശങ്ക നിലനിൽക്കുന്നുണ്ട്.
ബത്തേരിയിലെ കാട്ടാനയെ മയക്കുവെടി വയ്ക്കും; ഉത്തരവിറങ്ങി
05:03 PM Jan 07, 2023 | Deepika.com