മ​നു​സ്മൃ​തി മ​നോ​ഭാ​വം ചെ​റു​ക്കു​ന്ന​തി​നാ​യി പോ​രാ​ട്ടം വ്യാ​പി​പ്പി​ക്ക​ണം: മ​ല്ലി​ക സാ​രാ​ഭാ​യി

06:46 PM Jan 06, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മ​നു​സ്മൃ​തി മ​നോ​ഭാ​വം ചെ​റു​ക്കു​ന്ന​തി​നാ​യി പോ​രാ​ട്ടം വ്യാ​പി​പ്പി​ക്ക​ണ​മെ​ന്ന് ന​ര്‍​ത്ത​കി​യും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​യും ക​ലാ​മ​ണ്ഡ​ലം ക​ല്‍​പ്പി​ത സ​ര്‍​വ​ക​ലാ​ശാ​ല ചാ​ന്‍​സി​ല​റു​മാ​യ മ​ല്ലി​ക സാ​രാ​ഭാ​യി. അ​ഖി​ലേ​ന്ത്യാ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ദേ​ശീ​യ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ.

മ​നു​സ്മൃ​തി ഇ​ന്നും ല​ക്ഷ​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ന്‍ സ്ത്രീ​ക​ളു​ടെ മ​ന​സു​ക​ളി​ല്‍ ജീ​വി​ക്കു​ന്നു​ണ്ട്. സ്ത്രീ​ക​ളു​ടെ മ​ന​സ്ഥി​തി മാ​റ്റു​ന്ന​ത് വ​ലി​യ വെ​ല്ലു​വി​ളി ആ​ണ്. ഈ '​മ​നു​സ്മൃ​തി മ​നോ​ഭാ​വം' ചെ​റു​ക്കു​ന്ന​തി​നാ​യി പോ​രാ​ട്ടം വ്യാ​പി​പ്പി​ക്ക​ണം- അ​വ​ർ‌ പ​റ​ഞ്ഞു.

വ​സു​ദൈ​വ കു​ടും​ബ​കം എ​ന്ന സ​ങ്ക​ല്‍​പ്പം ന​മ്മു​ടെ നാ​ട് മു​ന്നോ​ട്ടു​വ​യ്ക്കു​ന്നു. എ​ന്നാ​ല്‍ സ്വ​ന്തം മ​രു​മ​ക​ളെ പോ​ലും തു​ല്യ​യാ​യി കാ​ണാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ല്‍ ആ ​സ​ങ്ക​ല്‍​പ്പ​ത്തി​ന് എ​ന്ത​ർ​ത്ഥം. ദാ​രി​ദ്ര​ത്തി​ല്‍ നി​ന്നും അ​സ​മ​ത്വ​ത്തി​ല്‍ നി​ന്നും മു​ക്ത​മാ​യ നീ​തി​പൂ​ര്‍​വ​മാ​യ ലോ​ക​മാ​ണ് ന​മ്മ​ള്‍ സ്വ​പ്നം കാ​ണു​ന്ന​ത്. മ​റ്റു​ള്ള​വ​രെ തു​ല്യ​രാ​യി കാ​ണു​ക​യും മ​ത​നി​ര​പേ​ക്ഷ​ത പ​രി​പോ​ഷി​പ്പി​ക്കു​ക​യും ചെ​യ്തി​ല്ലെ​ങ്കി​ല്‍ പു​തി​യ ലോ​കം സൃ​ഷ്ടി​ക്കാ​നു​ള്ള ചാ​ല​ക​ശേ​ഷി ന​മു​ക്ക് കൈ​വ​രി​ക്കാ​നാ​വി​ല്ലെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.