ശ​ങ്ക​ർ മി​ശ്ര​യെ പു​റ​ത്താ​ക്കി വെ​ൽ​സ് ഫാ​ർ​ഗോ

06:32 PM Jan 06, 2023 | Deepika.com
മും​ബൈ: എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ സ​ഹ​യാ​ത്രി​ക​യ്ക്ക് മേ​ല്‍ മൂ​ത്ര​മൊ​ഴി​ച്ച ശ​ങ്ക​ർ മി​ശ്ര​യെ പു​റ​ത്താ​ക്കി വെ​ൽ​സ് ഫാ​ർ​ഗോ. ക​മ്പ​നി​യു​ടെ ഇ​ന്ത്യ​യി​ലെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു ശ​ങ്ക​ർ മി​ശ്ര. ഇ​ദ്ദേ​ഹ​ത്തെ പു​റ​ത്താ​ക്കി​യ​താ​യി വെ​ൽ‌​സ് ഫാ​ർ​ഗോ അ​റി​യി​ച്ചു. അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും ക​മ്പ​നി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

വെ​ൽ​സ് ഫാ​ർ​ഗോ ജീ​വ​ന​ക്കാ​രി​ൽ​നി​ന്ന് ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള പെ​രു​മാ​റ്റ​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ​ന്നാ​ൽ മി​ശ്ര​യ്ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ‌ ത​ങ്ങ​ളെ അ​സ്വ​സ്ഥ​മാ​ക്കു​ന്നു. ഇ​ദ്ദേ​ഹ​ത്തെ വെ​ൽ​സ് ഫാ​ർ​ഗോ​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യി​രി​ക്കു​ന്നു. പോ​ലീ​സു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും ക​മ്പ​നി അ​റി​യി​ച്ചു. കാ​ലി​ഫോ​ർ​ണി​യ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​മേ​രി​ക്ക​ൻ സാ​മ്പ​ത്തി​ക സ്ഥാ​പ​ന​മാ​ണ് വെ​ൽ​സ് ഫാ​ർ​ഗോ.

വി​മാ​ന​ത്തി​ല്‍ യാ​ത്ര​ക്കാ​രി​യു​ടെ മേ​ല്‍ മൂ​ത്ര​മൊ​ഴി​ക്കു​ക​യും സ്വ​കാ​ര്യ​ഭാ​ഗ​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക​യും ചെ​യ്‌​തെ​ന്നാ​ണ് പ​രാ​തി. ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​യാ​യ സ്ത്രീ ​യാ​ണ് പ​രാ​തി​ക്കാ​രി.

ന​വം​ബ​ര്‍ 26നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വി​മാ​ന​ത്തി​ലെ ദു​ര​നു​ഭ​വം വ്യ​ക്ത​മാ​ക്കി ടാ​റ്റ ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ എ​ന്‍.​ച​ന്ദ്ര​ശേ​ഖ​ര​ന് പ​രാ​തി​ക്കാ​രി എ​ഴു​തി​യ ക​ത്ത് പു ​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. സം​ഭ​വം ന​ട​ന്ന​യു​ട​നെ പ​രാ​തി​പ്പെ​ട്ടി​ട്ടും എ​യ​ര്‍ ഇ​ന്ത്യ ക്യാ​ബി​ന്‍ ക്രൂ ​ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നും പ​രാ​തിക്കാ​രി ആ​രോ​പി​ച്ചി​രു​ന്നു.