കു​ഞ്ഞ​തി​ഥി​യെ വ​ര​വേ​ൽ​ക്കാ​ൻ ആ​ഷ്‌​ലി ബാ​ർ​ട്ടി

06:12 PM Jan 06, 2023 | Deepika.com
മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ വി​ര​മി​ക്ക​ൽ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച് ടെ​ന്നീ​സ് ലോ​ക​ത്തെ ഞെ​ട്ടി​ച്ച ആ​ഷ്‌​ലി ബാ​ർ​ട്ടി അ​മ്മ​യാ​കാ​നൊ​രു​ങ്ങു​ന്നു. 2023 ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച വ​ർ​ഷ​മാ​യി​രി​ക്കു​മെ​ന്ന് സൂ​ചി​പ്പി​ച്ച് കൊ​ണ്ടുള്ള ഇ​ന്‍​സ്റ്റാ​ഗ്രാം പോസ്റ്റിലൂടെയാണ്, ഗ​ർ​ഭി​ണി​യാ​ണെ​ന്ന വി​വ​രം ബാ​ർ​ട്ടി പ​ങ്കു​വെ​ച്ച​ത്.

ത​ന്‍റെ വ​ള​ർ​ത്തു​നാ​യ "ഒ​റി​ജി' മൂ​ത്ത സ​ഹോ​ദ​രി​യു​ടെ ചു​മ​ത​ല ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​ണെ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ കു​ട്ടി സ്പോ​ർ​ട്സ് ഷൂ​വി​ന്‍റെ ചി​ത്രം പോസ്റ്റ് ചെയ്താണ് ബാ​ർ​ട്ടി വി​വ​രം പ​ങ്കു​വെ​ച്ച​ത്.

2022 ജ​നു​വ​രി​യി​ൽ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ നേ​ടി‌ ശേ​ഷം ഭ​ർ​ത്താ​വ് ഗാ​രി കി​സി​ക്കി​നൊ​പ്പം മെ​ൽ​ബ​ണി​ൽ വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ക​യാ​ണ് 26-കാ​രി​യാ​യ ബാ​ർ​ട്ടി. 44 വ​ർ​ഷ​ത്തിനിടെ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ നേ​ടിയ ഏക ഓ​സീ​സ് താ​ര​മാ​ണ് ബാ​ർ​ട്ടി. ലോ​ക ഒ​ന്നാം ന​ന്പ​ർ താ​ര​മാ​യി​രി​ക്കെ 25-ാം വ​യ​സി​ലാ​ണ് ബാ​ർ​ട്ടി പ്ര​ഫ​ഷ​ണ​ൽ ടെ​ന്നീ​സി​ൽ നി​ന്ന് വി​ര​മി​ച്ച​ത്.